ബിജെപിയെ മുട്ടുകുത്തിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഗ്രെറ്റ തുൻബെർഗ്

greta

ബിജെപി സർക്കാരിനെ മുട്ട് കുത്തിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിന് അഭിവാദ്യം അർപ്പിച്ച് ലോകപ്രശസ്ത പരിസ്ഥിതി സാമൂഹ്യ പ്രവർത്തക ഗ്രെറ്റ തുൻബെർഗും. സിജെപിയും ഇടതു വിദ്യാർത്ഥി സംഘടനകളും ചേർന്ന് നടത്തിയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് എസ്എഫ്ഐ-യുകെ ലണ്ടനിൽ നടത്തിയ പരിപാടിയിൽ ആണ് സ്വീഡൻ സ്വദേശിയായ ഗ്രെറ്റ അബുവാദ്യം അർപ്പിച്ചത്. ഇന്ത്യയിലെ വിദ്യാർത്ഥി പ്രതിഷേധത്തിന്റെ വിജയം ലോകമെങ്ങുമുള്ള പുരോഗമന പ്രസ്ഥാനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന ഒന്നാണെന്ന് അവർ കൂട്ടിച്ചേർത്തു.

Also Read: ജന്തർ മന്ദറിലെ പ്രതിഷേധക്കാരെ വെടിവെക്കണമെന്ന ആർ എസ് എസ് നേതാവിന്റെ പ്രസ്താവനയെ വിമർശിച്ച് കെ ടി കുഞ്ഞിക്കണ്ണൻ

നേരത്തെ നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന സമരം നാല്പത് ദിവസത്തോളം നീണ്ടു പോയ ശേഷമാണ് സർക്കാരിന് കീഴടങ്ങേണ്ടി വന്നത്. ഇന്നലെ ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ പ്രഹ്ലാദ് ജോഷി വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ഏറ്റെടുത്തു.

Greta- Thunberg -solidarity - student- protest- BJP -ps1
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News