അസുഖം വരുമ്പോൾ ഓടിച്ചെന്ന് മരുന്ന് വാങ്ങിക്കും, എന്നാൽ ആ മരുന്നുകൾ മുഴുവൻ കഴിച്ച് തീർക്കാറുമില്ല. വീട്ടിലിങ്ങനെ കുന്നുകൂടി കിടക്കുന്ന മരുന്ന് ഒരു സമയം കഴിഞ്ഞാൽ വലിച്ചെറിയുന്നത് പലരുടേയും ശീലമാണ്.
മരുന്നുകൾ ഇത്തരത്തിൽ വലിച്ചെറിയുന്നത് അത്ര നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. വലിച്ചെറിയുന്ന മരുന്നുകൾ വളർത്തുമൃഗങ്ങളോ കുട്ടികളോ കഴിക്കാൻ സാധ്യത കൂടുതലാണ്. മണ്ണിലോ വെള്ളത്തിലോ കലരുന്ന മരുന്നുകൾ വെള്ളത്തിനും പ്രകൃതിക്കും ഒരുപോലെ ദോഷകരമാണ്.
also read; കീബോർഡിൽ എഫ്, ജെ കീകളിൽ മാത്രം ചെറിയ വരകൾ എന്തിനാണ് ? കാരണമിതാണ്
ആന്റിബയോട്ടിക്കുകൾ മണ്ണിൽ കലരുന്നത് ബാക്ടീരിയകൾക്ക് മരുന്നിനെ പ്രതിരോധിക്കാനുള്ള ശേഷി വർദ്ധിപ്പിക്കും. ഈ ശേഷി അവ മറ്റു ബാക്ടീരിയകൾക്ക് കൈമാറും. മരുന്നുകൾ ടോയ്ലറ്റിൽ ഒഴിച്ച് ഫ്ലഷ് ചെയ്യുന്നത് ഒഴിവാക്കുക. മരുന്നുകൾ സിങ്കിലോ ക്ലോസറ്റിലോ ഒഴിക്കരുത്. ഇത് കുടിവെള്ള സ്രോതസുകളെ മലിനമാക്കും.
മരുന്നുകൾ ഉപേക്ഷിക്കേണ്ടത് ഇത്തരത്തിൽ അല്ലെങ്കിൽ പിന്നെന്ത് ചെയ്യണം. മെഡിസിൻ കളക്ഷൻ സെന്ററുകളിൽ നൽകാം. ഐഎംഎയുടേയും തദ്ദേശസ്ഥാപനങ്ങളുടേയും നേതൃത്വത്തിൽ കാലാവധി തീർന്ന മരുന്നുകൾ ശേഖരിച്ച് സുരക്ഷിതമായി സംസ്കരിക്കുന്നുണ്ട്. മെഡിക്കൽ സ്റ്റോറുകളിൽ സ്ഥാപിച്ചിച്ചുള്ള നീല പ്രൌഡ് ബോക്സുകളിലും നിങ്ങൾക്ക് ഇവ നിക്ഷേപിക്കാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here