ഇതാ ഒരു സുവർണാവസരം… എസ്ആർഎഫ് അപേക്ഷ ക്ഷണിച്ചു; അവസാന തീയതി അടുക്കുന്നു…

സയൻസ്, എൻജിനീയറിങ്, മെഡിക്കൽ, ഫാർമസ്യൂട്ടിക്കൽ വിഷയങ്ങളിൽ വിവിധ സർവകലാശാലകൾ, ഐ ഐ ടികൾ, എൻ ഐ ടികൾ, അംഗീകൃത കോളജുകൾ, ഗവേഷണസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഗവേഷണം നടത്തുന്നവർക്കും ഗവേഷണം നടത്താൻ ആഗ്രഹിക്കുന്നവർക്കും ഒരു സുവർണാവസരം എത്തിയിരിക്കുകയാണ്.

കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇന്നവേറ്റീവ് റിസർചിന്റെ കീഴിലുള്ള ഹ്യൂമൻ റിസോഴ്സ് ഡവലപ്മെന്റ് ഗ്രൂപ്പ് (സി എസ് ഐ ആർ- എച്ച്ആർഡിജി) നേരിട്ടുള്ള സീനിയർ റിസർച് ഫെലോഷിപ്പിന് നിങ്ങൾക്ക് അവസരം. ഇതിലേക്കുള്ള അപേക്ഷ ഇതിനോടകം ക്ഷണിച്ച് കഴിഞ്ഞു. പ്രതിമാസം 42,000 രൂപ സ്റ്റൈപൻൻ്റ് താമസച്ചെലവ്, പ്രതിവർഷം 20,000 രൂപ കണ്ടിജന്റ് ഗ്രാന്റ് എന്നിവയും ലഭിക്കും. സെപ്റ്റംബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാം.

Related Articles

ഓൺലൈനായി അപേക്ഷിച്ച ശേഷം നിലവിൽ ഗവേഷണം നടത്തുന്ന / പ്രവേശനം ലഭിക്കുന്ന സ്ഥാപനത്തിലെ മേധാവി വഴി സിഎസ്ഐആറിന് പ്രിന്റൗട്ട് അയച്ചുകൊടുക്കണം. 32 വയസാണ് പ്രായപരിധി. പട്ടിക– ഭിന്നശേഷി വിഭാഗക്കാർക്ക് 5 വർഷവും ഒബിസി എൻസിഎൽ വിഭാഗക്കാർക്ക് 3 വർഷവും പ്രായ പരിധിയിൽ ഇളവ് നൽകിയിട്ടുണ്ട്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here