പ്രശസ്ത ജാപ്പനീസ് നോവലിസ്റ്റ് കീഗോ ഹിഗാഷിനോ അന്തരിച്ചു. 68 വയസായിരുന്നു പ്രായം. കാൻസർ ബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം. നൂറിലധികം ബുക്കുകളാണ് ഹിഗാഷിനോ സാഹിത്യലോകത്തിന് സംഭാവന ചെയ്തത്. പ്രസാധകരായ കൊഡാൻഷയാണ് മരണവാർത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.
1985ൽ സാഹിത്യലോകത്ത് ചുവടുറപ്പിച്ച ഹിഗാഷിനോയുടെ നിരവധി പുസ്തകങ്ങൾ വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്തിട്ടുണ്ട്. അദ്ദേഹം നൽകിയ നിരവധി സാഹിത്യാസ്വാദകരെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഞങ്ങൾക്ക് അറിയാം, അദ്ദേഹം അവശേഷിപ്പിച്ച സാഹിത്യ സംഭാവനകൾ ആസ്വദിക്കുന്നത് തുടരാനും കൊഡാൻഷ പുറത്തുവിട്ട പ്രസ്താവനയിൽ വായനക്കാരോട് അഭ്യർത്ഥിച്ചു.
ഹിഗാഷിനോയുടെ കൃതികളായ ദി ഡിവോഷൻ ഓഫ് സസ്പെക്ടഡ് എക്സ്, മാലിസ് എന്നിവ ആഗോളതലത്തിൽ പ്രചാരം നേടിയിട്ടുണ്ട്. ജേർണി അണ്ടർ മിഡ്നൈറ്റ് സൺ, ദി മിറക്കിൾസ് ഓഫ് ദി നമിയ ജനറൽ സ്റ്റോർ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു പ്രധാന കൃതികൾ. 1985ൽ എഴുതിയ അദ്ദേഹത്തിന്റെ ആദ്യ നോവലായ ആഫ്റ്റർ സ്കൂളിന് ലഭിച്ച പുരസ്കാരത്തിലൂടെയാണ് ഹിഗാഷിനോ ശ്രദ്ധേയനാവുന്നത്. തുടർന്ന് നയോക്കി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here