ഫോണിനൊപ്പം കിട്ടുന്ന ചെറിയ പിൻ; സിം ട്രേ തുറക്കുക മാത്രമല്ല ഇവയുടെ ഉപയോഗം

പുതിയ ഫോൺ വാങ്ങുമ്പോൾ അതിനൊപ്പം ഒരു പിൻ ലഭിക്കുന്നത് പതിവാണ്. സിം ട്രേ തുറക്കാൻ മാത്രമാണ് ഈ പിൻ എന്നാണ് പലരും ധരിച്ചുവെച്ചിരിക്കുന്നത്. എന്നാൽ സിം സ്ലോട്ടുകൾ തുറക്കാൻ വേണ്ടി മാത്രമല്ല. ഇതിന് വേറെയുമുണ്ട് ഉപകാരങ്ങൾ

ദീർഘനേരം ഉപയോ​ഗിക്കുന്നത് കൊണ്ട് ഫോൺ ഹാങ്ങാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം സാഹചര്യത്തിൽ ഈ പിൻ ഉപയോ​ഗിച്ച് ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കും. പല ഫോണുകളിലും ഒരു റീസെറ്റ് ഹോളുണ്ട്. ഈ പിൻ ഉപയോ​ഗിച്ച് അമർത്തി ഫോൺ റീസ്റ്റാർട്ട് ചെയ്യാം. പല സ്മാർട്ട് ഫോണുകളും ഇങ്ങനെ ചെയ്യാൻ സാധിക്കും. പല സ്മാർട്ട് ഫോണുകളിലും ഇങ്ങനെ ചെയ്യാൻ സാധിക്കും.

also read; ക്രിയേറ്റർമാർക്ക് വമ്പൻ ലോട്ടറി ! വീഡിയോ പ്ലേ ചെയ്താൽ ഉടൻ വ്യൂ ആയി മാറും, യൂട്യൂബിലെ പുതിയ മാറ്റം ഇങ്ങനെ

അഴുക്കുകൾ നീക്കം ചെയ്ത് ചെറിയ ദ്വാരങ്ങൾ വൃത്തിയാക്കാനും ഈ പിൻ ഉപകരിക്കും. കൂടാതെ പ്രത്യേക സിം, മെമ്മറി കാർഡ് സ്ലോട്ടുകളുള്ള ഫോണുകളിലെ രണ്ട് ട്രേകളും തുറക്കാനും ഈ പിൻ സഹായകമാണ്. പല വൈഫൈ റൂട്ടറുകളിലും ചെറിയ റീസെറ്റ് ഹോളുകൾ ഉണ്ടാവും. ഈ പിൻ ഉപയോ​ഗിച്ച് 10-15 സെക്കൻഡ് അമർത്തിയാൽ ഫാക്ടറി റീസെറ്റ് ആവും.

ഇത്തരം ഉപയോ​ഗങ്ങളൊക്കെ ഉണ്ടെങ്കിലും, ചില കാര്യങ്ങൾ ചെയ്യാൻ ഈ പിൻ ഉപയോ​ഗിക്കരുത്. ചാർജിം​ഗ് പോർട്ട്, മൈക്രോഫോൺ ഹോൾ എന്നിവയിൽ ഇത് ഉപയോ​ഗിച്ച് കുത്തിയാൽ ഈ ഉപകരണങ്ങൾ കേടുവന്നേക്കാം.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News