ജർമനിയിൽ വിമാനം വീടിന് മുകളിലേക്ക് തകർന്ന് വീണ് രണ്ട് പേർ മരിച്ചു. ജർമനിയിലെ വടക്കു പടിഞ്ഞാറൻ ഭാഗത്താണ് സ്വകാര്യ ചെറുവിമാനം വീടിന് മുകളിലേക്ക് തകർന്ന് വീണത്. 65 ഉം 77 ഉം വയസുള്ള രണ്ട് പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ വിമാനം നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു.
അപകടസ്ഥലത്ത് വെച്ച് തന്നെ ഒരാൾ മരണപ്പെട്ടിരുന്നു. എന്നാൽ കൂടെയുണ്ടായിരുന്നയാളെ കാണാതുകുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധയിലാണ് ഇയാളേെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഓൾഡൻബർഗിന് സമീപമുള്ള ഗാണ്ടർകെസിയിലെ ജനവാസ മേഖലയിലാണ് അപകടമുണ്ടായത്. വിമാനത്തിൻ്റെ മുൻവശം വീടിൻ്റെ മേൽക്കൂരയിൽ ഇടിക്കുകയായിരുന്നു. വീടിൻ്റെ മേൽക്കൂരയിലേക്ക് ഇടിച്ചു കയറിയ വിമാനത്തിൻ്റെ അവശിഷ്ടങ്ങൾ നീക്കിയതും ഏറെ പണിപ്പെട്ടായിരുന്നു.
Also read: അമിത ലഹരി ഉപയോഗം; സൗദി രാജകുടുംബാംഗം ലണ്ടനിലെ ആഡംബര ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
ജനവാസ മേഖലയായതു കൊണ്ട് തന്നെ സമീപ പ്രദേശങ്ങളിൽ നിരവധിയായ വീടുകൾ ഉള്ളയിടം കൂടിയാണ് ഇത്. സുരക്ഷ മുൻനിർത്തി എല്ലാവരേയും ഒഴിപ്പിക്കുകയായിരുന്നു. വിമാന അവശിഷ്ടങ്ങൾ പൂർണമായും നീക്കം ചെയ്ത ശേഷം പ്രദേശവാസികളെയെല്ലാം തിരികെ സ്വന്തം വീടുകളിലേക്ക് തന്നെ എത്തിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താനുള്ള സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here