മുഖ്യമന്ത്രി ഭരണകക്ഷി സർവീസ് സംഘടനയുടെ താൽപര്യത്തിനനുസരിച്ചല്ല പ്രവർത്തിക്കേണ്ടത്: എം.വി. ഗോവിന്ദൻ മാസ്റ്റർ

മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോഡിനേറ്ററുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കടത്ത് വിവാദത്തിൽ സർക്കാർ വ്യക്തമായ മറുപടി നൽകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. പിടിയിലായവർ കോൺഗ്രസ് പ്രവർത്തകരാണെന്ന വാദങ്ങൾക്കിടയിലും, പ്രതിയായ അബ്ദുൾ സലാം കുഞ്ഞാലിക്കുട്ടിക്കൊപ്പം നിയമസഭയിലെത്തിയത് ഗൗരവകരമായ കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലഹരി ഇടപാടുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ടി.ജി. മോഹൻദാസിനെ നോട്ടീസ് നൽകാതെ അറസ്റ്റ് ചെയ്ത നടപടിയിൽ പോലീസിന് വീഴ്ച സംഭവിച്ചു. വിമർശനങ്ങൾ ഒഴിവാക്കുന്നതിനായി സർക്കാർ മെറ്റയുമായി പരീക്ഷാ പേപ്പറിൽ സവർക്കറെ കുറിച്ചുള്ള ചോദ്യം ഉൾപ്പെടുത്തിയ സർക്കാർ നിലപാട് തെറ്റാണ്. കാസർകോട്ടെ രക്തസാക്ഷികളായ അപ്പു, ചിരുകണ്ഠൻ, അബൂബക്കർ, കുഞ്ഞമ്പു നായർ എന്നിവരേക്കാൾ വലുതല്ല സവർക്കറെന്ന് അദ്ദേഹം പറഞ്ഞു. ഒരു അധ്യാപകനെ സസ്പെൻഡ് ചെയ്ത് ഈ പ്രശ്നം ഒതുക്കി തീർക്കാനാണ് സർക്കാർ ശ്രമിക്കുന്നത് ബന്ധപ്പെടുന്നത് പ്രധാനമന്ത്രി പിന്തുടരുന്ന അതേ പാതയാണെന്നും അദ്ദേഹം ആരോപിച്ചു.

ALSO READ: സർക്കാരിന് ഇഷ്ടപ്പെടാത്ത വാർത്തകൾ ഇല്ലാതാക്കാനുള്ള അധികാരം ഭരണകൂടത്തിന് ആരും നൽകിയിട്ടില്ല: ഡോ. ജോൺ ബ്രിട്ടാസ് എംപി

ജീവനക്കാരുടെ അന്യായമായ സ്ഥലംമാറ്റങ്ങൾ മരണങ്ങൾക്കും ആത്മഹത്യകൾക്കും കാരണമാകുന്നു. മുഖ്യമന്ത്രി ഭരണകക്ഷി സർവീസ് സംഘടനയുടെ താൽപര്യത്തിനനുസരിച്ചല്ല പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ക്ഷേമ പെൻഷൻ അവകാശമല്ല സഹായം ആണെന്നാണ് സർക്കാർ കോടതിയിൽ പറഞ്ഞിരിക്കുന്നത്. ഔദാര്യമെന്ന് സാരം, എന്നാൽ ക്ഷേമപെൻഷൻ ഔദാര്യം കൊടുക്കൽ അല്ല. ഗവൺമെന്റിന്റെ വർഗ്ഗ നിലപാട് എന്താണെന്ന് വ്യക്തമായിരിക്കുകയാണ്. പാവപ്പെട്ടവർക്ക് വേണ്ടിയല്ല കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് ഭരണം നടക്കുന്നത്. ഇതിനെതിരായി ശക്തമായ നിലയിലുള്ള പ്രക്ഷോഭം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News