തുടർച്ചയായ 21-ാം തവണയും സാമ്പത്തിക വളർച്ച രേഖപ്പെടുത്തി വെനിസ്വേല

venezuela

തുടർച്ചയായ 21-ാം തവണയും സാമ്പത്തിക വളർച്ച രേഖപ്പെടുത്തി ലാറ്റിനേമരിക്കൻ രാജ്യമായ വെനിസ്വേല. 2026 ൽ വെനിസ്വേലയുടെ ജിഡിപി 6.5 ശതമാനം വർധിക്കുമെന്നാണ് യുണൈറ്റഡ് നേഷൻസ് ഡെവലപ്‌മെൻ്റ് പ്രോഗ്രാം പ്രവചിക്കുന്നത്. ജൂണിലെ ഇരട്ട ഭൂകമ്പങ്ങളിൽ ഏകദേശം 6.7 ബില്യൺ ഡോളറിന്റെ നാശനഷ്ടം റിപ്പോർട്ട് ചെയ്ത ഇടയിലാണ് വെനിസ്വേല തുടർച്ചയായ 21 തവണയും സാമ്പത്തിക വളർച്ച രേഖപ്പെടുത്തിയത്. വളർച്ചാ തുടരുമെന്നും സാമ്പത്തിക പ്രവർത്തനങ്ങൾ നിലനിർത്തുന്നതിന് തൊഴിലാളികളുടെ വരുമാനവും ആഭ്യന്തര ഉൽപ്പാദനവും ആവശ്യമാണെന്നും ആക്ടിംഗ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് വ്യക്തമാക്കി.

റിപ്പോർട്ട് അനുസരിച്ച്, വർഷത്തിന്റെ ആദ്യ പകുതിയിലെ സാമ്പത്തിക പ്രവർത്തനങ്ങളെ പ്രധാനമായും എണ്ണ മേഖല, വ്യാപാരം, കയറ്റുമതി എന്നിവ പിന്തുണച്ചതായി യുഎൻഡിപി പറഞ്ഞു. നികുതി, എണ്ണ വരുമാനവും ഗണ്യമായി വീണ്ടെടുത്തെന്നും ഇവർ കൂട്ടിചേർത്തു. നിലവിൽ പ്രതിദിനം ശരാശരി 1.09 ദശലക്ഷം ബാരൽ എണ്ണയാണ് ഉൽപ്പാദനം.

Also Read; ചരിത്രത്തിലെ ഏറ്റവും മാരകമായ പകർച്ചവ്യാധി; കോം​ഗോയിൽ എബോള രൂക്ഷം, ഇതുവരെ മരിച്ചത് 2,325 പേർ

2024 മുതൽ വെനിസ്വേലയിൽ സാമ്പത്തിക വളർച്ച രേഖപ്പെടുത്തുന്നുണ്ട്. ഓഗസ്റ്റ് 11 ന് പ്രസിദ്ധീകരിച്ച യുഎൻഡിപിയുടെ മാക്രോ ഇക്കണോമിക് റിപ്പോർട്ടാണ് രാജ്യത്തിന്റെ ജിഡിപി വർധിക്കുമെന്ന് വ്യക്തമാക്കുന്നത്

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News