സിംബാബ്‌വേയ്ക്കെതിരായ ടി 20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യക്ക് 35 റൺസിന്റെ വിജയം. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് എടുത്തു. ആശയവാസ ജയം തേടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയർക്ക് 20 ഓവറിൽ 157/7 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.
ഹരാരെയിൽ നടന്ന മത്സരത്തിൽ 193 റൺസ് വിജയലക്ഷ്യം തേടി ഇറങ്ങിയ ആതിഥേയർക്ക് ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ ബ്രയാൻ ബെന്നറ്റിനെ പൂജ്യത്തിന് നഷ്ടമായി. സഹഓപ്പണർ ബെൻ കുരാനെ രവി ബിഷ്‌ണോയി മടക്കിയപ്പോൾ ഡിയോൺ മയർസിനെയും നായകൻ സിക്കന്ദർ റാസയെയും യാഷ് താക്കൂർ മടക്കി.നിലവിൽ റയാൻ ബർളും (പുറത്താകാതെ 54) വെസ്‌ലി മധേവേരെയും (28) പൊരുതിയെങ്കിലും അവരുടെ പോരാട്ടവും വിഫലമായി. മയങ്ക് യാദവ് മൂന്നും യഷ് ഠാക്കൂർ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
Also Read: കോമൺവെൽത്ത് ഗെയിംസ്: മീരാഭായ് ചാനുവിന് സ്വർണ്ണം
ഇന്ത്യക്കായി ബാറ്റിങ്ങിൽ തുണയായത് 49 പന്തുകളിൽ 81 റൺസെടുത്ത ഓപ്പണർ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനമാണ്. എട്ടു ബൗണ്ടറികളും നാല് കൂറ്റൻ സിക്സറുകളും അടങ്ങിയതായിരുന്നു സൂര്യവംശിയുടെ ഇന്നിംഗ്സ്.
India-T20 -series - Zimbabwe-vaibhav-suryavamshi-ps1
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here