ഫോൺ സ്റ്റോറേജ് ഫുൾ ആയോ? ഡാറ്റ ഡിലീറ്റ് ചെയ്യാതെ തന്നെ സ്പേസ് കൂട്ടാൻ ഇതാ മാ‌ർ​ഗങ്ങൾ

Free Up Phone Storage Easily

സ്റ്റോറേജ് ഫുള്‍ അലേര്‍ട്ട്’ നോട്ടിഫിക്കേഷൻ ഫോൺ സ്ക്രീനിൽ കണ്ടാൽ പിന്നെ എന്ത് ഡിലീറ്റ് ചെയ്യും എന്നാണ് ആളുകൾ നോക്കുക. പുതിയ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനോ ഫോട്ടോകൾ എടുക്കാനോ സാധിക്കാത്ത വിധം സ്റ്റോറേജ് നിറയുന്നത് ഫോണിന്റെ സ്പീഡിനേയും ബാധിക്കും. ഫോണില്‍ ധാരാളം ആപ്പുകള്‍ ഉണ്ടാവും. അപൂര്‍വമായി മാത്രമേ ഉപയോഗിക്കുന്നുള്ളൂ എങ്കിലും അത് ഡിലീറ്റ് ചെയ്യാൻ സാധിക്കില്ലായിരിക്കും. അങ്ങനെ വരുമ്പോൾ എന്താ ചെയ്യുക ? ഒരു ഡാറ്റയും ഡിലീറ്റ് ചെയ്യാതെ തന്നെ ഇതിന് ഒരു പരിഹാരമാർ​ഗം കണ്ടെത്തിയാലോ ?

അപൂര്‍വമായി മാത്രമേ ഉപയോഗിക്കുന്ന ആപ്പുകൾക്കായി ‘ആര്‍ക്കൈവ് ഫീച്ചര്‍’ ഉപയോഗിക്കാവുന്നതാണ്. ഈ ഫീച്ചര്‍ ഫോണില്‍ നിന്ന് ആപ്പ് നീക്കം ചെയ്യുന്നുവെങ്കിലും അതിലെ ഡാറ്റയും വിവരങ്ങളും സുരക്ഷിതമായി വയ്ക്കുകയും ആവശ്യമുള്ളപ്പോഴെല്ലാം വീണ്ടും ഡൗണ്‍ലോഡ് ചെയ്ത് പഴയ ഡാറ്റ പുനഃസ്ഥാപിക്കാന്‍ സാധിക്കുകയും ചെയ്യും.

ഗൂഗിള്‍ പ്ലേസ്റ്റോര്‍ തുറന്ന് വലതുവശത്തുള്ള പ്രൊഫൈല്‍ ഐക്കണില്‍ ടാപ്പ് ചെയ്യുക. പിന്നീട് സെറ്റിങ്സിൽ പോയി ജനറൽ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക. ഇതിൽ ഓട്ടോമാറ്റിക് ആര്‍ക്കൈവ് ആപ്പുകള്‍ ഓണാക്കാവുന്നതാണ്. പിന്നീട് എപ്പോഴൊക്കെ ഫോണിന്റെ സ്റ്റോറേജ് കുറയാന്‍ തുടങ്ങിയാലും വളരെക്കാലമായി ഉപയോഗിക്കാത്ത ആപ്പുകള്‍ ഫോണ്‍ ഓട്ടോമാറ്റിക്കായി ആര്‍ക്കൈവ് ചെയ്തുകൊണ്ടിരിക്കും. ഇത് കൂടുതല്‍ സ്‌റ്റോറേജ് സ്‌പേസ് നല്‍കും.

ALSO READ: എട്ട് മാസം ഗർഭിണിയായ ഭാര്യയെ മക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്നു; യുപിയിൽ അഞ്ച് വയസുകാരന്റെ മൊഴിയിൽ അച്ഛൻ അറസ്റ്റിൽ

ഫോണ്‍ സ്‌റ്റോറേജ് കുറയാനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് കാഷെ. ഇടയ്ക്കിടെ കാഷെ ക്ലിയര്‍ ചെയ്യുന്നത് ഗുണം ചെയ്യും. കാഷെ ക്ലിയര്‍ ചെയ്യാനായി ഫോണിന്റെ സെറ്റിങ്സിസ് എടുക്കുക. ആപ്പുകള്‍ തുറക്കുക. ഏത് ആപ്പിലാണോ കാഷെ ക്ലിയര്‍ ചെയ്യേണ്ടത് ആ ആപ്പ് തിരഞ്ഞെടുക്കുക. പിന്നീട് സ്റ്റോറേജിലേക്ക് പോയി കാഷെ ക്ലിയര്‍ എന്ന ഓപ്ഷൻ എടുക്കുക.

വാട്സാപ്പിലെ മീഡിയാ ഫയലുകൾ ക്ലിയർ ചെയ്യാം. വാട്സാപ്പ് സെറ്റിംഗ്സിലെ ‘Storage and data’ എന്ന ഓപ്ഷനിൽ പോയി വലിയ ഫയലുകൾ കണ്ടെത്തി അനാവശ്യമായവ ഡിലീറ്റ് ചെയ്യുക. ഫോണിൽ ഉപയോഗിക്കാതെ കിടക്കുന്ന ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യുകയോ ‘Offload’ ചെയ്യുകയോ ചെയ്യാം.

ഫോണിലെ ഫോട്ടോകളും വീഡിയോകളും സുരക്ഷിതമായി സൂക്ഷിക്കാൻ ഗൂഗിൾ ഫോട്ടോസ്, ഐക്ലൗഡ് (iCloud) അല്ലെങ്കിൽ മറ്റ് ക്ലൗഡ് സ്റ്റോറേജുകൾ ഉപയോഗിക്കുക. ഫോണിൽ ബാക്കപ്പ് ചെയ്ത ശേഷം ഒറിജിനൽ ഫയലുകൾ ഒഴിവാക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News