ബ്രെസ വാങ്ങാൻ ഉദ്ദേശിക്കുന്നവരാണോ? ഏറ്റവും പുതിയ മോഡലിൻ്റെ വില പ്രഖ്യാപിച്ച് മാരുതി സുസൂക്കി; പോക്കറ്റ് കീറുമോ?

brezza face lift price

മാരുതി സുസൂക്കിയുടെ വാഹനങ്ങൾക്ക് ആരാധകരേറെയുണ്ട്. സാധരണക്കാരൻ്റെ ഇഷ്ട വാഹന നിർമാതാക്കൾ കൂടിയാണ് മാരുതി സുസൂക്കി. കമ്പനിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ വാഹനമാണ് മാരുതി സുസൂക്കി ബ്രെസ. കോംപാക്ട് എസ് യു വികളിൽ മികച്ച വാഹനത്തിന് ഇന്ത്യയിൽ വലിയ വിൽപ്പനയും നടന്നിരുന്നു. വാഹനത്തിൻ്റെ ഫേസ് ലിഫ്റ്റ് മോഡലുകൾ ജൂലായി 24-ന് ഇന്ത്യയിൽ അവതരിപ്പിച്ചു. ഇപ്പോൾ ഇതിൻ്റെ എല്ലാ വേരിയന്റിന്റെയും വില പ്രഖ്യാപിച്ചിരിക്കുകയാണ് നിർമാതാക്കൾ. 7.4 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന വാഹനത്തിന് രണ്ട് എൻജിൻ ഓപ്ഷനുകളിലും മൂന്ന് ട്രാൻസ്മിഷൻ ഓപ്ഷനുകളുമാണ് ഉള്ളത്. ഏറ്റവും ഉയർന്ന വേരിയൻ്റിൻ്റെ വില 13.55 ലക്ഷം രൂപയാണ്.

ഇവ എക്സ് ഷോറൂം വിലയാണ്. 1.0 ലിറ്റർ ടർബോ എൻജിൻ മോഡൽ LXi, VXi, ZXi, ZXi+ എന്നീ നാല് വേരിയന്റുകളിലാണ് എത്തുന്നത്. ഇവയ്ക്ക് 7.4 ലക്ഷം രൂപ മുതൽ 11.16 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. 1.5 ലിറ്റർ മാനുവൽ പതിപ്പ് LXi, VXi, ZXi എന്നീ മൂന്ന് വേരിയന്റുകളിലാണ് എത്തുന്നത്. ഇവയ്ക്ക് 8.3 ലക്ഷം രൂപ മുതൽ 10.5 ലക്ഷം രൂപ വരെയും വിലയാകും. 1.5 ലിറ്റർ സിഎൻജി പതിപ്പിന് 9.3 ലക്ഷം രൂപ മുതൽ 11.5 ലക്ഷം രൂപ വരെയാണ് വില. 1.5 ലിറ്റർ എൻജിൻ ഓട്ടോമാറ്റിക് മോഡലിന് 10.61 ലക്ഷം രൂപ മുതൽ 13.55 ലക്ഷം രൂപ വരെയും വിലയാകും.

Also read: വിമാനത്തിന്റെ ജനലുകൾ വൃത്താകൃതിയിലായതിന് പിന്നിലെ കാരണമറിയാമോ ?

മുന്നെയുണ്ടായിരുന്ന മോഡലുകളെ അപേക്ഷിച്ച് 1.5 ലിറ്റർ പതിപ്പിന് ഇത്തവണ വില കൂടുതലാണ്. പെട്രോൾ വേരിയൻ്റിന് 69,000 രൂപ വരെയും സിഎൻജി പതിപ്പുകൾക്ക് 19,000 രൂപ വരെയും വില ഉയർത്തിയിട്ടുണ്ട്. ബ്രെസയുടെ നിരയിലേക്ക് പുതുതായി എത്തിയ ടർബോ എൻജിൻ മോഡലിന് നാച്വറലി ആസ്പിരേറ്റഡ് എൻജിൻ പതിപ്പിനെക്കാൾ വില കുറവാണെന്നതും വാഹന പ്രേമികളെ ആകർഷിക്കുന്നതാണ്.18 ശതമാനം മാത്രം ജിഎസ്ടി വരുന്നതാണ് വിലയിൽ കുറവ് വരാൻ കാരണം. സാധാരണക്കാരനെ സംബന്ധിച്ച് വില വർധനവ് പ്രശ്നമകുമോയെന്ന ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും വാഹനത്തിൽ വന്നിട്ടുള്ള മാറ്റം അതിനെ മാറ്റി നിർത്തുമെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News