കാണാനൊക്കെ അതുപോലെ തന്നെയാണെങ്കിലും ഇവൻ കാണുന്നത് പോലെയല്ലെന്ന് വാഹനപ്രേമികൾ തിരിച്ചറിഞ്ഞുതുടങ്ങി. പുതിയ റേഞ്ച് റോവർ സ്പോർട് ഇലക്ട്രിക് (Range Rover Sport Electric) കാറാണ് വാഹനലോകത്തെ പുതിയ ചർച്ചാവിഷയം. ഗുഡ്‌വുഡ് മോട്ടോർ സർക്യൂട്ടിൽ നടത്തിയ ആദ്യ ഡ്രൈവിൽ Range Rover Sport EV യുടെ പ്രകടനം വലിയ ശ്രദ്ധനേടിയെടുത്തതായി ഓട്ടോ കാർ റിപ്പോർട്ട് ചെയ്യുന്നു.
ലക്ഷ്വറി എസ്‌യുവി ശ്രേണിയിലെ സവിശേഷമായ വാഹനമാണ് റേഞ്ച് റോവർ. ഇലക്ട്രിക് കരുത്തുമായി റേഞ്ച് റോവർ എത്തുമ്പോൾ നിരവധി ആശങ്കകളാണ് വാഹനപ്രേമികൾക്കിടയിൽ ഉണ്ടായിരുന്നത്. എന്നാൽ എല്ലാ ആശങ്കകളെയും കാറ്റിൽപറത്തിയാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്.

നിലവിലുള്ള Range Rover Sport ന്റെ രൂപത്തിൽ വലിയ വ്യത്യാസങ്ങളൊന്നും വരുത്താതെയാണ് ഇവി ഒരുക്കിയത്. എയറോഡൈനാമിക് ഡിസൈനിലുള്ള അലോയ് വീലുകളും ചെറിയ മാറ്റങ്ങളുള്ള ഫ്രണ്ട് ഗ്രില്ലുമാണ് പ്രധാന മാറ്റം.
800V ഇലക്ട്രിക്കൽ ഡിസൈൻ, രണ്ട് 326hp ഇലക്ട്രിക് മോട്ടോറുകൾ, 118.5kWh ബാറ്ററി എന്നിവയാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകൾ. രണ്ട് മോട്ടോറുകളും ചേർന്ന് 550hp കരുത്തും 850Nm ടോർക്കും നൽകും. മോശം റോഡുകളിലും മികച്ച പെർഫോമൻസ് നൽകുമെന്ന് റേഞ്ച് റോവർ ഇവി അവകാശപ്പെടുന്നു. ഒറ്റ ചാർജിൽ 531 കിലോമീറ്റർ റേഞ്ചാണ് വാഹനം വാഗ്ദാനം ചെയ്യുന്നത്.
Also Read – ഇത് ഇന്ത്യയിൽ നിർമ്മിച്ചത് ; BMW i5 LWB ബുക്കിങ് ആരംഭിച്ചു
റേഞ്ച് റോവറിന്റെ ഏറ്റവും വലിയ ആകർഷണീയതയാണ് ഓഫ് റോഡ് പെർഫോമൻസ്. ഇവിയിലേക്ക് മാറുമ്പോൾ ഓഫ് റോഡിൽ വിട്ടുവീഴ്ച ചെയ്യുമോ എന്നാണ് പ്രധാനമായും റേഞ്ച് റോവർ ആരാധകർ ആശങ്കപ്പെട്ടത്. എന്നാൽ ഇലക്ട്രിക് വാഹനമായിട്ടും ഓഫ് റോഡ് പെർഫോമൻസിൽ വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ 2026 സെപ്റ്റംബറിലും ഇന്ത്യയിൽ 2027 മാർച്ചോടെയും Range Rover Sport Electric ഒദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. വാഹനത്തിന്റെ വിലയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here