സ്കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തി ചോദ്യാവലി. മഞ്ചേശ്വരം, കുമ്പള, കാസർകോട് ഉപജില്ലകളിലെ സ്‌കൂളുകളിലേക്ക് വിദ്യാഭ്യാസ വകുപ്പ് നൽകിയ ചോദ്യാവലിയാണ് വിവാദത്തിലായിരിക്കുന്നത്. ബ്രിട്ടീഷുകാരുടെ കയ്യിൽ നിന്ന് ഏറ്റവും കൂടുതൽ ശിക്ഷ ലഭിച്ച സ്വാതന്ത്ര്യ സമര സേനാനി എന്ന ചോദ്യത്തിന് ഉത്തരം ആയാണ് വി ഡി സവർക്കർ എന്ന് നൽകിയിരിക്കുന്നത്. എൽപി വിദ്യാർത്ഥികൾക്കായുള്ള ഫ്രീഡം ക്വിസിന്റെ ചോദ്യാവലിയിലാണ് ഇത് ഉൾപ്പെട്ടത്.
also read:നിപ വൈറസിനെ അതിജീവിച്ചു; 43 കാരൻ ആരോഗ്യവാനായി ആശുപത്രിവിട്ടു
മൂന്ന് ഉപജില്ലകളിലെയും സോഷ്യൽ സയൻസ് ക്ലബ് അസോസിയേഷൻ ചുമതലയുള്ള അധ്യാപകർ ചേർന്നാണ് ചോദ്യാവലി തയ്യാറാക്കിയതെന്നാണ് വിവരം. ടൈബ്രേക്കർ ചോദ്യമായാണ് ഇത് ഉൾപ്പെടുത്തിയത്.
ENGLISH SUMMARY : A question in a school quiz that identifies V.D. Savarkar as the freedom fighter who received the most punishment from the British has triggered controversy in Kasaragod. The question was included in the Freedom Quiz conducted for lower primary students in schools under the Manjeshwar, Kumbla and Kasaragod sub-districts. Savarkar was given as the answer to the question, “Which freedom fighter received the most punishment from the British?”
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here