കേറി കേറി ഇതെങ്ങോട്ടാ!.. വീണ്ടും കുതിച്ച് സ്വർണവില; അറിയാം ഇന്നത്തെ നിരക്ക്

gold price today

സംസ്ഥാനത്ത് ഇന്ന് വീണ്ടും കുതിച്ച് സ്വർണവില. ഇന്നലെ ഒരു പവന് 118480 രൂപയായിരുന്ന സ്വർണത്തിന് ഇന്ന് 1,19,600 രൂപയായി. 1120 രൂപയാണ് കൂടിയത്. 14,950 രൂപയാണ് ഒരു ​ഗ്രാം സ്വർണത്തി​ന്റെ വില. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ ആണ് ഇന്ന് സ്വർണം എത്തി നിൽക്കുന്നത്.

ഇന്നലെ സ്വർണത്തിന് പവന് 880 രൂപ ആയിരുന്നു കൂടിയത്. ഇന്നും വർധനവ് തന്നെയാണ് ഉണ്ടായിരിക്കുന്നത്. പണിക്കൂലിയും ജിഎസ്ടിയുമടക്കം ആവുമ്പോൾ ഇനിയും വില കൂടും. ഓണക്കാലമായതോടെ ആളുകൾ സ്വർണം വാങ്ങാനുള്ള തയാറെടുപ്പിലാവാം. അതിനു മുകളിൽ ഒരു ഇടിത്തീ പോലെയാണ് ഇപ്പോൾ നടക്കുന്ന ഈ വർധനവ്. യുഎസ് ഫെഡറൽ റിസർവിന്റെ പ്രഖ്യാപനങ്ങളും ആഗോള വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണവില കുതിച്ചുയരാൻ കാരണം. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് സംസ്ഥാനത്തെ വിലയിൽ വ്യതിയാനങ്ങൾ തുടരാൻ സാധ്യതയുണ്ട്.

ALSO READ: മന്ത്രിമാരെ വകവയ്ക്കാതെ മുഖ്യമന്ത്രി; മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്വമില്ലെന്ന് ആക്ഷേപം രൂക്ഷം, മുഖ്യമന്ത്രി ‘ഏകാധിപതി’യെന്ന് വിമർശനം

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ വലിയ റെക്കോർഡ്. ഡിസംബർ 23നാണ് പവന്റെ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News