പൊന്നിൽ തൊട്ടാൽ പൊള്ളും, ഇങ്ങനെയൊക്കെ കൂടാമോ ? ഇന്നത്തെ സ്വർണവില അറിയാം

Gold Price Today Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. 880 രൂപയാണ് ഇന്ന് പവന് കൂടിയിരിക്കുന്നത്. ഇതോടെ ഇന്നത്തെ വില 1,17,680 രൂപയായി. ഗ്രാമിന് 110 വർധിച്ചതോടെ വില 14,710 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിൽ ആണ് ഇന്ന് സ്വർണം എത്തി നിൽക്കുന്നത്.

ഇന്നലെ സ്വർണത്തിന് പവന് ഒറ്റയടിക്ക് കൂടിയത് 3160 രൂപ ആയിരുന്നു. ഇന്നും വർധനവ് തന്നെയാണ് ഉണ്ടായിരിക്കുന്നത്. പണിക്കൂലിയും ജിഎസ്ടിയുമടക്കം ആവുമ്പോൾ ഇനിയും വില കൂടും. ഓണക്കാലമായതോടെ ആളുകൾ സ്വർണം വാങ്ങാനുള്ള തയാറെടുപ്പിലാവാം. അതിനു മുകളിൽ ഒരു ഇടിത്തീ പോലെയാണ് ഇപ്പോൾ നടക്കുന്ന ഈ വർധനവ്. യുഎസ് ഫെഡറൽ റിസർവിന്റെ പ്രഖ്യാപനങ്ങളും ആഗോള വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണവില കുതിച്ചുയരാൻ കാരണം. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങള്‍ക്കനുസരിച്ച് സംസ്ഥാനത്തെ വിലയില്‍ വ്യതിയാനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്.

ALSO READ: മലയാളി ഏറ്റവും കൂടുതൽ ചെലവാക്കുന്നതെവിടെ? വീടിനായി ലോൺ എടുക്കുന്നവർ ഈ കാര്യങ്ങൾ എന്തായാലും ശ്രദ്ധിക്കണം

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വര്‍ണ വിലയിലെ വലിയ റെക്കോര്‍ഡ്. ഡിസംബര്‍ 23നാണ് പവന്റെ വില ആദ്യമായി ഒരു ലക്ഷം കടന്നത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News