കൊല്ലം ചിതറയിൽ വാടക വീട് ഉടമകൾ ഇടിച്ചു തകർത്ത സംഭവത്തിൽ ദമ്പതികളെ വീട്ടിൽ നിന്ന് മാറ്റി നിർത്താൻ പൊലീസിസിൽ വ്യാജ പരാതിയെന്ന് വിവരം. ദമ്പതികളായ അബ്ദുൾ വാഹിദിനെയും സുഹറ ബീവിയെയും വ്യാജ പരാതിയെ തുടർന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ച സമയത്താണ് ഇവർ മണ്ണ് മാന്തി യന്ത്രം കൊണ്ട് വീട് തകർത്തത്. ദിൽബർ, അൻവർ എന്നീ പ്രതികൾ ചേർന്ന് വ്യാജ പരാതി നൽകി പൊലീസിനെ തെറ്റുദ്ധരിപ്പിച്ചത്. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
Also Read; കാറിന് പിന്നിൽ സ്കൂട്ടറിടിച്ച് യാത്രികന് ഗുരുതര പരുക്ക്
അതേസമയം, കിടപ്പാടവും കടയും നഷ്‌ടപ്പെട്ട ദമ്പതികൾ കഴിഞ്ഞ ദിവസം അന്തിയുറങ്ങിയത് തകർന്ന കെട്ടിടത്തിന് സമീപമാണ്. ഇന്നലെ രാത്രി കല്ലേറ് ഉണ്ടായെന്നും ദമ്പതികൾ വ്യക്താക്കി.
English Summery; A couple in Chithara, Kollam, allege that a false police complaint was filed to remove them from their rented house before it was demolished using an earthmover. Abdul Vahid and Zuhra Beevi were reportedly called to the police station based on the complaint, during which the house was allegedly demolished.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here