പെർമിറ്റ് ഇല്ലാത്ത റൂട്ടിൽ ബസോടിച്ചത് പരാതിപ്പെട്ടു; ഇടുക്കിയിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് ക്രൂരമർദനം

Idukki bus conductor assault

ഇടുക്കിയിൽ സ്വകാര്യ ബസ് കണ്ടക്ടർക്ക് ക്രൂര മർദനമേറ്റു. പാറത്തോട്ടിലാണ് സംഭവം. പിഎൻഎസ് ബസിന്റെ കണ്ടക്ടർക്കാണ് മർദനമേറ്റത്. സെൻ്റ് തോമസ് എന്ന മറ്റൊരു ബസിന്റെ ഉടമയും സംഘവുമാണ് ആക്രമണം നടത്തിയത്.

ALSO READ: അധ്യാപികമാർ പ്രതികളായ എംഡിഎംഎ കേസ്: പണമിടപാട് നടത്തിയവർ ആദ്യം വലയിലാകും, കീർത്തനയുടെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

ബസ് ഓടിക്കൊണ്ടിരിക്കെയാണ് കണ്ടക്ടറെ സംഘംചേർന്ന് ക്രൂരമായി മർദിച്ചത്. പെർമിറ്റ് ഇല്ലാത്ത റൂട്ടിൽ സെൻറ് തോമസ് ബസ് സർവീസ് നടത്തിയിരുന്നു. ഇതിനെതിരെ പിഎൻഎസ് ബസ് ഉടമ പരാതി നൽകുകയും മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തുകയും ചെയ്തു. ഇതിലുള്ള വൈരാഗ്യമാണ് കണ്ടക്ടറെ മർദിക്കാൻ കാരണം. സംഭവത്തിൽ വെള്ളത്തൂവൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

A private bus conductor was allegedly assaulted at Parathodu in Idukki after a dispute linked to a complaint over another bus allegedly operating on a route without a valid permit. Police have registered a case and initiated an investigation into the incident.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News