കാറിൽ കടത്തിയ എംഡിഎംഎയുമായി മൂന്നു പേരെ കുമ്പള പൊലീസ് അറസ്റ്റു ചെയ്തു

kasargod three arrested with mdma

കാറിൽ കടത്തിയ എം ഡി എം എയുമായി മൂന്നു പേരെ കുമ്പള പൊലീസ് അറസ്റ്റു ചെയ്തു. മംഗൽപാടി, അടക്ക ഹൗസിലെ അബ്ദുൽ അസീസ് (43), നെക്രാജെ, ആലങ്കോട് ഹൗസിലെ കെ വി അബൂബക്കർ (32), മൊഗ്രാലിലെ മുസ്തഫ (44) എന്നിവരെയാണ് കുമ്പള എസ് ഐ എസ്.അനൂപും സംഘവും അറസ്റ്റു ചെയ്തത്. 3.355 ഗ്രാം എം ഡി എം എയും കടത്തിനു ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി 12.30 മണി അടക്ക, റോയൽ സ്ട്രീറ്റിലാണ് പോലീസ് മയക്കുമരുന്ന് വേട്ട നടത്തിയത്. എസ് ഐമാരായ എസ്. അനൂപ്, വി വി സന്തോഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ, സലിൻ ദാസ്, ഡ്രൈവർ ജാബിർ എന്നിവർ രാത്രികാല പട്രോളിംഗ് നടത്തുകയായിരുന്നു. 12.30 മണിയോടെ അടക്കയിലെത്തി വാഹന പരിശോധന നടത്തുന്നതിനിടയിലാണ് അടക്ക ഭാഗത്തു നിന്നും ചുവന്ന നിറത്തിലുള്ള കാർ എത്തിയതെന്ന് പോലീസ് പറഞ്ഞു. ​

Also read: കാസർഗോഡ് മഞ്ചേശ്വരത്ത് വ്യാപാരിക്കുനേരെ വെടിയുതിർത്ത സംഭവം; അന്വേഷണം ഊർജിതമാക്കി പൊലീസ്

കൈ കാണിച്ചുവെങ്കിലും കാർ നിർത്താതെ അമിതവേഗതയിലോടി. പൊലീസ് പിന്തുടരുന്നതിനിടയിൽ കാർ നിയന്ത്രണം വിട്ട് റോഡരുകിലെ കുഴിയിൽ താഴ്ന്നു പോവുകയായിരുന്നു. തുടർന്ന് പ്രതികളെ കസ്റ്റഡിയിലെടുത്ത് പരിശോധന നടത്തിയപ്പോഴാണ് എം ഡി എം എ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News