കോഴിക്കോട് മുണ്ടുപാലത്തെ യുവാവിന്റെ കൊലപാതകത്തിൽ പ്രതിയായ അഷ്‌റഫിൽ നിന്നും മെത്താഫിറ്റമിൻ കണ്ടെടുത്തു.
കൊലപാതകം ലഹരി ഉപയോഗത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നെന്ന് പൊലീസ്. പ്രതി അഷ്‌റഫിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യും.
കോഴിക്കോട് മുണ്ടുപാലത്ത് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ കൊലചെയ്യപ്പെട്ട ഷെരീഖും അഷ്റഫും തമ്മിൽ മൊബൈൽ കവറുമായി ബന്ധപ്പെട്ട് തർക്കമുണ്ടായതായി പൊലിസ്. ഇതിന് പിന്നാലെയാണ് അഷ്റഫ് ഷരീഖിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ലഹരി ഉപയോഗിച്ചതിന് പിന്നാലെയാണ് തർക്കം ഉണ്ടായതെന്നും പൊലിസ് പറയുന്നു.
ഷരീഖ് കൊല്ലപ്പെട്ടതിന് പിന്നാലെ അഷ്‌റഫാണ് പൊലിസ് സ്റ്റേഷനിലെത്തി ഇക്കാര്യം അറിയിച്ചത്. പിന്നാലെ അഷ്‌റഫിനെ പൊലിസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അഷ്‌റഫിൻ്റെ കയ്യിൽ നിന്ന് രാസ ലഹരിയായ മെത്ത ഫിറ്റമിൻ കണ്ടെടുക്കുകയും ചെയ്തു. പ്രതി ഷരീഖിനെ ശ്വാസം മുട്ടിച്ചാണ് കൊലപ്പെട്ടത്തിയത് എന്ന് വ്യക്തമായിട്ടുണ്ട്. ക്രൂരമായ മർദ്ദനത്തിനും ഷരീഖ് ഇരയായിട്ടുണ്ട്.
മുണ്ടുപാലത്തെ വാടകവീട്ടിലായിരുന്നു ഷെരീഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ഉയർന്നതിനാൽ ഫോറൻസിക് വിദഗ്ധർ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.മൃതദേഹത്തിൽ പരുക്കുകളൊന്നും കാണാൻ സാധിച്ചില്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here