പെരുമ്പാവൂരിൽ പട്ടാപ്പകൽ വീടിന്റെ പൂട്ടുതകർത്ത് മോഷണം; സ്വർണവും പണവും കവർന്നു

Perumbavoor theft case

എറണാകുളം പെരുമ്പാവൂരിൽ പട്ടാപ്പകൽ വീടിന്റെ പൂട്ടുതകർത്ത് മോഷണം. വീട്ടിൽ നിന്ന് സ്വർണവും പണവും കവർന്നു. പൂപ്പാനിയിൽ വാടകയ്ക്ക് താമസിക്കുന്ന കേബിൾ ടിവി ടെക്‌നീഷ്യൻ അലക്സിന്റെ വീട്ടിലാണ് മോഷണം നടന്നത്.

ALSO READ: കണ്ണൂരിലെ ബിജെപി നേതാവിൻ്റെ ആത്മഹത്യ; യൂത്ത് കോൺഗ്രസ്സ് നേതാവ് നടത്തിയത് വൻ തട്ടിപ്പ്

ഇരുനില കെട്ടിടത്തിന്റെ മുകൾ നിലയിലാണ് അലക്സും കുടുംബവും താമസിക്കുന്നത്. അലക്സും ഭാര്യയും രാവിലെ ജോലിക്ക് പോയശേഷം ഉച്ചയ്ക്ക് രണ്ടു മണിയോടെ ഊണ് കഴിക്കാൻ എത്തിയപ്പോഴാണ് മുൻ വാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചു പവന്റെ സ്വർണാഭരണങ്ങളാണ് മോഷണം പോയത്. മേശയിൽ ഉണ്ടായിരുന്ന 6000 രൂപയും നഷ്‌ടമായി. വീട്ടുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

A house in Perumbavoor, Ernakulam, was robbed in broad daylight after thieves broke the lock and stole five sovereigns of gold ornaments and ₹6,000 cash. Police have started an investigation.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News