തമിഴ്നാട് കാഞ്ചീപുരത്തിനടുത്തുള്ള പഡുനെല്ലി ഗ്രാമത്തിൽ അജ്ഞാത സംഘം രണ്ട് യുവാക്കളെ വെട്ടിക്കൊന്നു. പഡുനെല്ലി ഗ്രാമത്തിലെ നീലകണ്ഠൻ (25), ചന്ദ്രു (24) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി ക്ഷേത്രോത്സവത്തിലെ സംഗീത പരിപാടിക്കിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഞായറാഴ്ച രാത്രി പഡുനെല്ലിയിലെ പൊന്നിയമ്മൻ ക്ഷേത്രത്തിൽ ആദി ഉത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഒരു സാംസ്കാരിക പരിപാടിക്കിടെ ഒരേ സമുദായത്തിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ തർക്കമുണ്ടായിരുന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇരുവിഭാഗത്തെയും സമാധാനിപ്പിച്ച് തർക്കം ഒത്തുതീർപ്പിൽ എത്തിച്ചിരുന്നു.
എന്നാൽ അർദ്ധരാത്രിയോടെ പരിപാടി അവസാനിച്ച ശേഷം, നീലകണ്ഠനും ചന്ദ്രുവും വീടുകൾക്ക് സമീപത്ത് ഇരുന്ന് സംസാരിക്കുന്ന സമയത്ത്, അജ്ഞാതരായ ഒരു സംഘം ഇരുചക്രവാഹനങ്ങളിൽ എത്തി ഇരുവരെയും വളഞ്ഞിട്ട് അരിവാൾ കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരിച്ചു.
Also Read; കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി കവർന്നത് 67 പവൻ; രണ്ടാം പ്രതിക്ക് 5 വർഷം കഠിനതടവ്
, പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ പദുനെല്ലി നിവാസികൾ പൊന്നേരിക്കരൈ പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. പൊലീസ് ആദ്യം തന്നെ ശക്തമായ പ്രതിരോധ നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഇരട്ടക്കൊലപാതകം ഒഴിവാക്കാമായിരുന്നുവെന്ന് നാട്ടുക്കാർ വ്യക്തമാക്കി. പ്രതിഷേധക്കാരെ സമാധാനിപ്പിച്ച പൊലീസ് പ്രതികളെ എത്രയും വേഗം കണ്ടെത്താനും അറസ്റ്റ് ചെയ്യാനും പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here