യൂജിസി നെറ്റ്; താൽക്കാലിക ഉത്തര സൂചിക ഈ ആഴ്ച തന്നെ പുറത്തിറക്കാൻ എൻടിഎ

NET EXAM

പരീക്ഷാർത്ഥികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ജൂണിൽ നടന്ന യൂജിസി നെറ്റ് പരീക്ഷയുടെ താൽക്കാലിക ഉത്തര സൂചിക ഈ ആഴ്ച തന്നെ പ്രസിദ്ധീകരിക്കും എന്ന് വ്യക്തമാക്കി നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ഇതോടെ ഏറെ നാൾ നീണ്ടു നിന്ന ആശങ്കകൾക്കും കാത്തിരിപ്പിനും ആണ് തിരശ്ശീല വീഴുന്നത്. ജൂണിൽ നടന്ന പരീക്ഷയുടെ ഉത്തര സൂചിക പുറത്ത് വരാത്തത് ലക്ഷക്കണക്കിന് പരീക്ഷാർത്ഥികളെ ആശങ്കയിൽ ആക്കിയിരുന്നു. പ്രത്യേകിച്ചും പരീക്ഷാ നടത്തിപ്പിലെ പിഴവുകളുടെ പേരിൽ നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രതിക്കൂട്ടിലായ സാഹചര്യത്തിൽ.

Also Read: പ്രാവുകളെ നേരിടാൻ ആവണക്കെണ്ണ, വാനരന്മാരെ തുരത്താൻ മിമിക്രി കലാകാരന്മാർ; ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഒരുങ്ങി ഇന്ദ്രപ്രസ്ഥം

നേരത്തെ നടന്ന നീറ്റ് പരീക്ഷയുടെ നടത്തിപ്പിൽ ഉണ്ടായ പിഴവുകളും ചോദ്യ പേപ്പർ ചോർച്ചയും സിജെപിയുടെയും ഇടതു വിദ്യാർത്‌ഥി സംഘടനകളുടെയും നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലും വഴി വച്ചിരുന്നു. അതേസമയം ജൂണിൽ നടന്ന പരീക്ഷയെ പറ്റിയും നിരവധി ചോദ്യങ്ങൾ ആണ് ഉയർന്നിട്ടുള്ളത്. ചോദ്യങ്ങളുടെ ആവർത്തനവും പിഴവുകളും അടക്കം പല പരാതികളും പരീക്ഷയെ പറ്റി ഇപ്പോൾ തന്നെ ഉയർന്നു കഴിഞ്ഞു.


									
Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News