ബോക്സ് ഓഫീസ് തകർത്ത് ജനനായകൻ, ബ്ലോക്ക്ബസ്റ്ററടിച്ച് വിജയ്; ഇതുവരെ വാരിക്കൂട്ടിയത് എത്ര കോടി?

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്. ലോകവ്യാപകമായി 250 കോടിയിലേക്ക് ചിത്രത്തിന്റെ ഗ്രോസ്സ് കളക്ഷൻ എത്തിയെന്നാണ് റിപ്പോർട്ടുകൾ. തമിഴ്‌നാട് മുഖ്യമന്ത്രി ആയ ശേഷം റിലീസായ വിജയുടെ ചിത്രമാണ് ജനനായകൻ.

വിജയ്‍യുടെ അവസാന സിനിമ എന്ന് പറയപ്പെടുന്നതിനാൽ തന്നെ ആരാധകർക്ക് ഏറെ സ്പെഷ്യലായിരുന്നു ജനനായകൻ. എച്ച് വിനോദ് സംവിധാനം ചെയ്ത ഈ സിനിമയിൽ മലയാളികളുടെ പ്രിയതാരം മമിത ബൈജുവും പ്രധാന വേഷത്തിലുണ്ട്. ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, തുടങ്ങി വമ്പൻ താരനിരയും സിനിമയിൽ അണിനിരക്കുന്നു.

ഏതായാലും ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് കുതിക്കുകയാണ്. വേൾഡ് വൈഡ് ഗ്രോസ് കളക്ഷൻ 250 കോടിയിലേക്ക് എത്തിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. കേരളത്തിൽ നിന്ന് മാത്രം ഇതുവരെ നേടിയത് 14 കോടിയിലേറെ രൂപയാണ്. റിലീസ് ദിനം മുതൽ വാരാന്ത്യത്തിലും ഹൗസ് ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ ചിത്രത്തിന് ലഭിച്ചു. പ്രവർത്തി ദിനമായിട്ടും ആദ്യ തിങ്കളാഴ്ചയും ഹൗസ് ഫുൾ, ഫാസ്റ്റ് ഫില്ലിംഗ് ഷോകളായിരുന്നു എങ്ങും. വിവിധ പ്ലാറ്റ്‌ഫോമുകളിലായി ഇന്ത്യയിൽ ഇതുവരെ 5.8 മില്യൺ ടിക്കറ്റുകളാണ് ചിത്രത്തിന്റേതായി വിറ്റുപോയത്.

ALSO READ: ‘പുതിയ നാഴികക്കല്ലുകൾ നിറഞ്ഞൊരു വർഷം ആശംസിക്കുന്നു’; ദുൽഖറിന് ജന്മദിനാശംസകൾ നേർന്ന് മമ്മൂട്ടി കമ്പനി

വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ ജനനായകൻ നിർമിച്ചത്. ഛായാഗ്രഹണം സത്യൻ സൂര്യനും ആർട്ട് വി സെൽവ കുമാറുമാണ്. അനിൽ അരശ് ആണ് ആക്ഷൻ രം​ഗങ്ങൾക്ക് പിന്നിൽ. കൊറിയോഗ്രാഫി – ശേഖർ, സുധൻ, ലിറിക്സ് – അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ് എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News