മോഹൻലാൽ നായകനാകുന്ന പുതിയ ചിത്രം അതിമനോഹരത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. ഫേസ്ബുക്കിലൂടെ ഓണാശംസകൾ നേർന്നുകൊണ്ടാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്. തുടരും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും തരുൺമൂർത്തിയും ഒന്നിക്കുന്ന ‘അതിമനോഹരം’ ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമാണെന്നാണ് സൂചന.
രതീഷ് രവിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എസ് ഐ ടിഎസ് ലൗലജൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മീര ജാസ്മിനാണ് ചിത്രത്തിലെ നായിക. മോഹൻലാലിന്റെ കരിയറിലെ 366-ാമത് ചിത്രമായ ‘അതിമനോഹരം’ ഡിസംബർ 24 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
Related Articlesമുൻപ് ഈ സിനിമയുടെ രണ്ടാം ഷെഡ്യൂൾ ശബരിമലയിൽ ചിത്രീകരിക്കുന്നതിന് വനംവകുപ്പ് ആദ്യം അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ഹൈക്കോടതിയെ സമീപിച്ചാണ് ചിത്രീകരണത്തിനുള്ള അനുമതി നേടിയെടുത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here