‘ഇത്രയും നാൾ എവിടെയായിരുന്നു’; മോദിയുടെ അർദ്ധരാത്രിയിൽ വീഡിയോയ്ക്ക് താഴെ കമന്റുമായി രഞ്ജിനി ഹരിദാസ്

RENJINI'S COMMENT ON MODI'S VIDEO

ദില്ലിയിൽ യുവജന – വിദ്യാർത്ഥി പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യവുമായി നിരവധി ആളുകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇത്രയും നാളുകളായിട്ടും മിണ്ടാതിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു വീഡിയോ സന്ദേശം ഇന്നലെ വൈകിട്ട് പുറത്തുവന്നിരുന്നു. ഇതിനു താഴെ ചോദ്യവുമായി എത്തിയിരിക്കുകയാണ് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ഇത്രയും നാൾ എവിടെയായിരുന്നു എന്നാണ് രഞ്ജിനി ഹരിദാസ് മോദിയോട് ചോദിക്കുന്നത്. സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർത്ഥി സമരത്തിന് പിന്തുണ അറിയിച്ചു കൊണ്ട് രഞ്ജിനി നേരത്തെ ജന്തർ മന്തറിൽ എത്തിയിരുന്നു.

വളരെ സമാധാനത്തോടെ സമരം ചെയ്യുകയായിരുന്ന കുട്ടികൾക്ക് നേരെ ആണ് ക്രൂരമായ മർദനം ഉണ്ടായത്. ദില്ലി പോലീസും ആക്ഷൻ ഫോഴ്‌സും യൂണിഫോമും തിരിച്ചറിയൽ കാർഡുമില്ലാത്ത ആളുകളും ചേർന്ന് ആണ് തീവ്രവാദികളെപ്പോലെ കുട്ടികളെ ആക്രമിച്ചതെന്ന് രഞ്ജിനി പറയുന്നു. രാജ്യത്തിന്റെ ഭാവിയെ നിശബ്ദരാക്കുകയല്ല, ചർച്ചയ്ക്കുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടിയിരുന്നതെന്നും രഞ്ജിനി പറയുന്നു.

ALSO READ: ഐ മാക്സ് എന്തുകൊണ്ടാണ് ലോകത്തിലെ ഏറ്റവും മികച്ച സിനിമാ അനുഭവമായി മാറുന്നത്?

‘നിങ്ങൾ രാജ്യത്തിന്റെ നേതാവാണ്. ഇന്ത്യയിലെ യുവാക്കളുടെ പ്രശ്നങ്ങൾ വളരെ ഗൗരവമേറിയതാണ്. അവർക്കുവേണ്ടി നിങ്ങൾ മുന്നിട്ടിറങ്ങുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നമ്മുടെ ഭാവി കെട്ടിപ്പടുക്കുന്നതിനുള്ള അടിസ്ഥാനമാണ് വിദ്യാഭ്യാസം. അതിന്റെ വിശ്വാസ്യത ആവർത്തിച്ച് ചോദ്യം ചെയ്യപ്പെടുമ്പോൾ അതിന്റെ തലപ്പത്തുള്ള വ്യക്തിയെ നീക്കം ചെയ്തുകൊണ്ട് സമ്പൂർണ്ണമായ അഴിച്ചുപണിയാണ് വേണ്ടത്. ഇപ്പോൾ നിങ്ങൾ സംസാരിക്കുമ്പോൾ പോലും നീതി അകലെയല്ല. അവരുടെ ആവശ്യം അംഗീകരിക്കണം. അവരുടെ ശബ്ദം കേട്ടുവെന്നും ഒപ്പം നിന്നുവെന്നും തെളിയിക്കണം’ എന്നാണ് രഞ്ജിനി പറയുന്നത്. പ്രധാനമന്ത്രിയുടെ വീഡിയോക്ക് കമന്റുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയ താരങ്ങളും ഇൻഫ്‌ളുവേഴ്‌സുമെല്ലാം ഇതിൽ ഉൾപ്പെടുന്നു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News