വിസ്മയ മോഹൻലാലിൻ്റെ തുടക്കത്തിൽ പ്രധാന വേഷത്തിൽ എത്തിയ നടി ആദിത്യ ലക്ഷ്മി വിവാഹിതയായി. ഫിറ്റ്നസ് കോച്ചായ സുനിൽ സി കെ യാണ് വരൻ. നടൻ അനു അരവിന്ദിൻ്റെ മകളായ ആദിത്യ ലക്ഷ്മിയുടേയും ആദ്യത്തെ സിനിമയാണ് തുടക്കം.
സിനിമയിൽ വിസ്മയ മോഹൻലാൽ അവതരിപ്പിച്ച മീനു എന്ന കഥാപാത്രത്തിൻ്റെ സുഹൃത്തായ പ്രിയ എന്ന കഥാപാത്രത്തെയാണ് ആദിത്യ ലക്ഷ്മി അവതരിപ്പിച്ചിട്ടുള്ളത്. ഇതിന് പുറമെ വിസ്മയയുടെ കഥാപാത്രത്തിന് ശബ്ദം നൽകിയതും ആദിത്യയാണ്.
Also read: ‘സ്പിരിറ്റി’ൻ്റെ വിവരങ്ങൾ ചോർത്തി?; ദീപിക പദുക്കോണിനെതിരെ ഗുരുതര ആരോപണവുമായി നിർമാതാവ് രംഗത്ത്
നടി ലിസി, സുചിത്ര മോഹൻലാൽ, ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ വിവാഹത്തിന് അതിഥികളായി എത്തിയിരുന്നു. വർഷങ്ങൾക്ക് മുന്നേ മോഹൻലാലിൻ്റെ മകനായി അഭിനയിച്ച വ്യക്തിയായിരുന്നു അനു അരവിന്ദ്. കൂടാതെ ഇരു കുടുംബങ്ങളും തമ്മിൽ അടുത്ത ബന്ധം പുലർത്തുന്നുമുണ്ട്.
Adithya Lakshmi, who played Priya in Vismaya Mohanlal’s Thudakkam, has married fitness coach Sunil C K. The actress is actor Anu Aravind’s daughter.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here