1993 ൽ പുറത്തിറങ്ങിയ ചിത്രമാണ് മണിച്ചിത്രത്താഴ്. മലയാള സിനിമകളിൽ എക്കാലത്തേയും മികച്ച ചിത്രമാണിത്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സിനിമ റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. കാലമെത്ര കഴിഞ്ഞാലും ഏതൊരു ചലച്ചിത്രാരാധകനും മറക്കാൻ സാധിക്കാത്ത ഒരു സിനിമ കൂടിയാണ് ഇത്. സിനിമയിലെ ഓരോ കഥാപാത്രങ്ങളും ഇപ്പോഴും മനസിൽ മായാതെ കിടക്കുന്നുമുണ്ട്.
നാഗവല്ലിയുടെ ഭാവപ്രകടനങ്ങൾ ഇപ്പോഴും മലയാളിയെ ഭയപ്പെടുത്തുന്നത് കൂടിയാണ്. മോഹൻലാലിൻ്റെ സണ്ണിയും, സുരേഷ് ഗോപിയുടെ നകുലൻ കുട്ടിയും വിനയ പ്രസാദിൻ്റെ ശ്രീദേവിയുമെല്ലാം മലയാളിയുടെ കുടുംബത്തിലെ ആരോ ആണെന്ന് പേലും തോന്നിപ്പോകും. ശ്രീദേവിയെന്ന കഥാപാത്രം ചിലപ്പോഴൊക്കെ മലയാളിയുടെ മനസിലെ ഒരു നോവ് കൂടിയാണ്. ഇപ്പോൾ അങ്ങനെയൊരു സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് തൻ്റെ ഭാഗ്യമാണെന്ന് പറഞ്ഞിരിക്കുകയാണ് വിനയ പ്രസാദ്.
Also read: സൽമാൻ ഖാന്റെ വീടിന് പുറത്ത് സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് കോൺസ്റ്റബിൾ കുഴഞ്ഞുവീണ് മരിച്ചു
ഒരു സ്വകാര്യ യൂടൂബ് ചാനലിന് നൽകിയ ഇൻ്റർവ്യൂവിലാണ് നടി ഇതിനെപ്പറ്റി പറഞ്ഞിരിക്കുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിനെപ്പറ്റി നിരവധി പേരാണ് ആലോചിക്കുന്നത്. പുതിയ തലമുറയിലെ കുട്ടികൾ ഉൾപ്പെടെ സിനിമയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് ഇമേജിൻ ചെയ്യുന്നുണ്ട്. നിരവധി സ്പൂഫുകളും സ്ക്രിപ്റ്റുകളും ഇതുമായി ബന്ധപ്പെട്ട് ഇറങ്ങുന്നുണ്ട് അതെല്ലാം ഏറെ സന്തോഷിപ്പിക്കുന്നുണ്ടെന്നും വിനയ പ്രസാദ് പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here