ബോക്സോഫീസിൽ വിസ്മയ തരംഗം; ‘തുടക്കം’ ഇതുവരെ നേടിയതെത്ര?

Thudakkam Box Office Collection

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ സിനിമാലോകത്തേക്ക് കാലെടുത്തുവെച്ച ചിത്രമാണ് തുടക്കം. വിസ്മയ കേന്ദ്ര കഥാപാത്രമായി എത്തിയ ഈ സിനിമ സംവിധാനം ചെയ്തത് ജൂഡ് ആന്തണി ജോസഫാണ്. തുടക്കം തന്നെ വിസ്മയ ഞെട്ടിച്ചെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. ബോക്സോഫീസ് കണക്കുകൾ പറയുന്നതും അത് തന്നെയാണ്.

റിലീസായി അഞ്ചാം ദിവസം ഇന്ത്യയിലുടനീളം 1,136 ഷോകളാണ് കളിച്ചത്. ഇന്ത്യയിലെ മൊത്തം കളക്ഷൻ 13.61 കോടി രൂപയിലെത്തി. നിലവിൽ ചിത്രത്തിന്റെ ഇന്ത്യൻ ഗ്രോസ് 15.79 കോടി രൂപയാണ്. വിദേശ ഗ്രോസ് കളക്ഷൻ 12.90 കോടി രൂപയാണ്. ഇതോടെ ‘തുടക്കം’ എന്ന സിനിമയുടെ ആഗോള ഗ്രോസ് 28.69 കോടി രൂപയായി ഉയർന്നു.

ALSO READ: കത്തിച്ച് അനിരുദ്ധ് ; തെന്നിന്ത്യൻ തരംഗമായി ഡിസി

സാക്നിൽക്കിന്റെ കണക്കനുസരിച്ച്, ചൊവ്വാഴ്ച 1.61 കോടി രൂപയാണ് തുടക്കം ഇന്ത്യയിൽ നിന്ന് നേടിയത്. തിങ്കളാഴ്ച 1.60 കോടി രൂപയായിരുന്നു കളക്ഷൻ. 0.6% വർധനവാണ് അഞ്ചാം ദിവസം കളക്ഷനിൽ ഉണ്ടായത്. കുടുംബ പ്രേക്ഷകരെ ആകർക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. നിറഞ്ഞ തിയേറ്ററുകളിലാണ് മിക്കയിടത്തും ഷോ. ഒക്യുപെൻസിയിൽ മുന്നിൽ കൊച്ചിയാണ്.

‌ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് തുടക്കം സിനിമയുടെ നിർമാണം. ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന വേഷത്തിലുണ്ട്. ആന്‍റണി പെരുമ്പാവൂരിന്റെ മകൻ കൂടിയാണ് ആശിഷ്. മോഹൻലാലും ഈ ചിത്രത്തിൽ കാമിയോ റോളിലുണ്ട്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News