ഡൽഹി സമരത്തെ തുടർന്നുണ്ടായ സംഭവ വികാസങ്ങൾ ചേർത്ത് ആക്ഷേപഹാസ്യ രൂപത്തിൽ തയ്യാറാക്കിയ നടനും എഴുത്തുകാരനുമായ വി കെ ശ്രീരാമന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു.
വി കെ ശ്രീരാമന്റെ കുറിപ്പ്
മാൾ: മോദി മിണ്ടീന്ന് കേട്ടൂലോ 🤔
👓 മോദി മാത്രല്ല; തെണ്ടുൽക്കറ് മിണ്ടി.
മുരളി മനോഹർ ജോഷി മിണ്ടി.
മമ്മൂട്ടി മിണ്ടി.
മഞ്ജു വാരര് മിണ്ടി.
ദുർക്കറ്മിണ്ടി.
അണ്ണാഹസാരെ
മിണ്ടാവ്രതം തുടങ്ങി.
അയോദ്ധ്യ ഭണ്ഡാരക്കൊള്ള നീറ്റായി മുങ്ങി .
മാൾ : ജനങ്ങൾ ഒന്നടങ്കം പ്രതികരിക്കുന്നുണ്ട്.
👓 പരമൻ്റെ ചായക്കടയിൽ വരുന്ന നാലും മൂന്ന് ഏഴാളാണോ ഈ ജനങ്ങൾ എന്നു പറയുന്നത്.
മാൾ : ഇതുവരെ ഏതെങ്കിലും ഒരു കാര്യത്തിൽ ഇടപെടുകയോ വായിലെ നാവെടുത്ത് ഒരക്ഷരം പറയോ ചെയ്യാത്ത വൈദ്യര്മാതവൻ വരെ ഇക്കാര്യത്തിൽ പൊട്ടിത്തെറിച്ചു.
👓 ഓ..എന്താ മൂപ്പര് പറഞ്ഞേ..🤔
മാൾട്ടി : മരിക്ക്യാച്ചാ ഡൽഹീല് പോയി ആ കുട്ട്യോൾടൊപ്പം മരിക്കണം എന്നാ ആഗ്രഹം ന്ന് .
👓 മാധവൻ വൈദ്യര് അടിസ്ഥാനപരമായി ഗാന്ധിയനാണ്.
മാൾ : കാൽനടയായിട്ട് ഡൽഹിക്കു പോണം അതാ ആഗ്രഹം ന്നാ വൈദ്യര് പറഞ്ഞത്.
👓 അവര് പറഞ്ഞു ഇവരു പറഞ്ഞു എന്നു പറയുകയല്ലാതെ നീ നിൻ്റേതായി എന്താ പറയുന്നത് ? ഇക്കാര്യത്തിൽ നീ എന്താ ചെയ്യാൻ പോവുന്നത് ?
മാൾ : ഞാനും മണീം കൂടി ബോംബെക്കു പോവ്വാണ്.
👓 അതെന്തിന്?🤔
മാൾ : റിയ അഹിറിനെ കണ്ട് കുറച്ചു ധൈര്യം സമ്പരിക്കാൻ.
👓: ആരാണ് റിയാ?
മാൾ : മാസ് എൻട്രി യല്ലേ റിയ നടത്തിയത്. കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മുബെ ശിവാജി പാർക്കിൽ പ്രതിഷേദിച്ച വിദ്യാർത്തികളെ കയറ്റിയ വാൻ ഒറ്റക്കയ്യുകൊണ്ട് തടഞ്ഞു നിർത്തി
അവരെ മോചിപ്പിച്ച റിയാ എന്ന പെൺകുട്ടി.
നിങ്ങള് കേട്ടിട്ടില്ലെ റിയേപ്പറ്റി ?
👓 കേട്ടു പക്ഷെ, അതേപ്പറ്റി അഭിപ്രായം പറയും മുമ്പ് രാഷ്‌ട്രീയം അറിയുന്ന ഒരാളോട് ഒന്ന് ചോദിച്ചിട്ടാവാം എന്നു കരുതി.
മാൾ : ആരോട്?
👓 മേജർ രവിയോട്.
🪳☁️🪳☁️🪳
ആകയാലും
പ്രിയരേ
സുപ്രഭാതം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here