ഐഷി ഘോഷിനെതിരായ പൊലീസ് നടപടിയിൽ പ്രതികരണവുമായി സിജെപി. ഐഷി ഘോഷിനെതിരായ നീക്കം ഭീരുത്വവും അപലപനീയവുമെന്ന് സിജെപി. രാജ്യത്തുടനീളം പ്രതിഷേധക്കാരെ ഉപദ്രവിക്കുന്ന പോലീസ് നടപടികളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നുവെന്ന് സിജെപി എക്സ് അക്കൌണ്ടിൽ കുറിച്ചു.
പാറ്റകൾ ചാവുന്നില്ലെന്നും ഈ ഉപദ്രവം അവസാനിച്ചില്ലെങ്കിൽ സമാധാനപരമായ പ്രതിഷേധവുമായി വീണ്ടും തങ്ങൾ സമരരംഗത്തേക്ക് വരേണ്ടി വരുമെന്ന് സിജെപി വ്യക്തമാക്കി. ഐഷി ഘോഷിനെതിരായ നടപടിയിൽ മുന്നറിയിപ്പുമായി അഭിജിത്ത് ദീപ്കെയും രംഗത്ത് വന്നിട്ടുണ്ട്.
also read; ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം; ദില്ലി പൊലീസിന്റെ നടപടിയെ അപലപിച്ച് എഐഎസ്എഫ്
വിദ്യാർഥികളെ വേട്ടയാടിയാൽ വീണ്ടും സമരം തുടരുമെന്നും. കേന്ദ്രസർക്കാർ വിദ്യാർഥികളെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ വീണ്ടും ശക്തമായ സമരം തുടരുമെന്നും അഭിജിത് ദീപ്കെ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here