ഐഷി ഘോഷിനെതിരായ നടപടി; ‘സുപ്രീം കോടതി വിധിയുടെയും ദില്ലി പോലീസിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജറിന്റെയും നഗ്നമായ ലംഘനം’: ഡോ ജോൺ ബ്രിട്ടാസ് എംപി

John Brittas

പ്രതികാരനടപടിയുടെ ഭാ​ഗമായി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിൽ പ്രതികരണവുമായി ഡോ ജോൺ ബ്രിട്ടാസ് എംപി. സുപ്രീം കോടതി വിധിയുടെയും ദില്ലി പോലീസിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജറിന്റെയും (SOP) നഗ്നമായ ലംഘനമാണ് ഇന്ന് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ വന്ന പോലീസുകാർ നടത്തിയതെന്ന് ഡോ ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.

അറസ്റ്റ്, തടങ്കൽ, കസ്റ്റഡി പീഡനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് 1997-ൽ പുറപ്പെടുവിച്ച ‘ഡി.കെ. ബസു വേഴ്‌സസ് സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാൾ’ കേസ് സുപ്രീം കോടതിയുടെ ഒരു ചരിത്രപ്രധാനമായ വിധിന്യായമാണ്. ആ വിധിയിലെ ഒന്നാമത്തെ അടിസ്ഥാന തത്വമാണ് ദില്ലി പോലീസ് ഇവിടെ ലംഘിച്ചതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

also read; കേന്ദ്രം വിദ്യാർഥികളെ വേട്ടയാടിയാൽ വീണ്ടും സമരം തുടരും; മുന്നറിയിപ്പുമായി അഭിജിത്ത് ദീപ്കെ

അറസ്റ്റ് രേഖപ്പെടുത്തുന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമായി തിരിച്ചറിയാൻ സാധിക്കുന്ന വസ്ത്രധാരണവും പേരുള്ള ബാഡ്ജും ധരിച്ചിരിക്കണം എന്നതാണ് ആ തത്വം. അതുമാത്രമല്ല, ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയുടെ (BNSS) സെക്ഷൻ 36 പ്രകാരവും ഉദ്യോഗസ്ഥർ പേര് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിലുള്ളതും എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയുന്നതുമായ ബാഡ്ജ്/പേരുള്ള ടാഗ് ധരിച്ചിരിക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്. എകെജി സെന്ററിൽ വെച്ച് ഇത് ചൂണ്ടിക്കാണിച്ചപ്പോഴാണ് ദില്ലി പോലീസ് ഉദ്യോഗസ്ഥർ പതറിയതും ഒളിച്ചോടിയതെന്നും ഡോ ജോൺ ബ്രിട്ടാസ് എംപി ഫേസ്ബുക്കിൽ കുറിപ്പിൽ പറഞ്ഞു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News