കനത്ത ചൂട്: ശ്രദ്ധിച്ചില്ലെങ്കിൽ വാഹനത്തിന് തീപിടിക്കും; മുന്നറിയിപ്പുമായി കുവൈത്ത് പൊലീസ്

വേനൽക്കാലത്തെ അതിശക്തമായ ചൂടിൽ വാഹനങ്ങളിൽ തീപിടിത്ത സാധ്യത വർധിക്കുന്ന സാഹചര്യത്തിൽ വാഹന ഉടമകൾക്ക് ജാഗ്രതാ നിർദേശങ്ങളുമായി കുവൈറ്റ്‌ ജനറൽ ഫയർ ഫോഴ്‌സ്. വാഹനങ്ങളുടെ മെക്കാനിക്കൽ, ഇലക്ട്രിക്കൽ സംവിധാനങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ അംഗീകൃത സർവീസ് കേന്ദ്രങ്ങളിൽ പതിവായി പരിശോധനയും അറ്റകുറ്റപ്പണികളും നടത്തണമെന്ന് അധികൃതർ നിർദേശിച്ചു.

നേരിട്ട് സൂര്യപ്രകാശമേൽക്കുന്ന വാഹനങ്ങൾക്കുള്ളിൽ പെർഫ്യൂം, ലൈറ്റർ, മൊബൈൽ ചാർജർ, പവർ ബാങ്ക് തുടങ്ങിയ തീപിടിത്തത്തിനോ പൊട്ടിത്തെറിക്കാനോ സാധ്യതയുള്ള വസ്തുക്കൾ സൂക്ഷിക്കരുതെന്നും മുന്നറിയിപ്പ് നൽകി. ഗുണനിലവാരമില്ലാത്ത വൈദ്യുത വയറിങ്ങുകളോ നിലവാരമില്ലാത്ത ഇലക്ട്രിക്കൽ കണക്ഷനുകളോ വാഹനങ്ങളിൽ സ്ഥാപിക്കുന്നത് ഷോർട്ട് സർക്യൂട്ടിനും തുടർന്ന് തീപിടിത്തത്തിനും കാരണമാകാമെന്നും ജനറൽ ഫയർ ഫോഴ്‌സ് ചൂണ്ടിക്കാട്ടി.

also read; അതിവേഗ രക്ഷാപ്രവർത്തനവുമായി ദുബായ് പൊലീസ്; ആറ് മാസത്തിനിടെ 4,870 ദൗത്യങ്ങൾ

ടയറുകളുടെയും ബ്രേക്ക് സംവിധാനത്തിന്റെയും പ്രവർത്തനക്ഷമത പതിവായി പരിശോധിക്കണമെന്നും വാഹനത്തിൽ അനുയോജ്യമായ അഗ്നിശമന ഉപകരണം കരുതുകയും അത് ഉപയോഗയോഗ്യമായ നിലയിൽ സൂക്ഷിക്കുകയും വേണമെന്നും അധികൃതർ നിർദേശിച്ചു.
അടിയന്തര സാഹചര്യമുണ്ടായാൽ ഉടൻ 112 എന്ന അടിയന്തര സേവന നമ്പറിലേക്ക് വിളിച്ച് സഹായം തേടണമെന്നും ജനറൽ ഫയർ ഫോഴ്‌സ് അറിയിച്ചു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News