സിജെപി മാർച്ചിലെ പൊലീസ് നടപടിയിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി; സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യം

സിജെപിയുടെ പാർലമെന്റ് മാർച്ചിലെ പൊലീസ് അതിക്രമത്തിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. പൊലീസ് നടപടിയെ കുറിച്ച് സുതാര്യവും സ്വതന്ത്രവുമായ ആവശ്യമാണെന്ന് സുപ്രീം കോടതി പറഞ്ഞു. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്യുന്നുവെന്ന് സിജെപി വക്താവ് കൈരളി ന്യൂസിനോട് പ്രതികരിച്ചു

നീറ്റ് പരീക്ഷ പേപ്പർ ചോർച്ചക്ക് എതിരായ രാജ്യ വ്യാപക പ്രതിഷേധത്തിൽ പങ്കെടുത്ത് ജയിലിലായ മുഴുവൻ വിദ്യാർത്ഥികളെയും ജയിൽ മോചിതരാക്കാൻ സുപ്രീം കോടതി നിർദേശം നൽകി. വിദ്യാർത്ഥി സമരത്തിന് എതിരായി രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റ് പാടില്ലെന്നും സുപ്രീം കോടതി നിർദേശിച്ചു.

also read; ഐഷി ഘോഷിനെതിരായ നടപടി; ‘സുപ്രീം കോടതി വിധിയുടെയും ദില്ലി പോലീസിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജറിന്റെയും നഗ്നമായ ലംഘനം’: ഡോ ജോൺ ബ്രിട്ടാസ് എംപി

വിദ്യാർത്ഥികൾക്ക് എതിരെ ഉണ്ടായ പോലീസ് അതിക്രമത്തെ കുറിച്ച് പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന സൂചനയും സുപ്രീം കോടതി നൽകി. പോലീസ് അതിക്രമം നടന്ന കേരളം, ദില്ലി , മഹാരാഷ്ട്ര, ബീഹാർ, മധ്യപ്രദേശ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു

വിദ്യാർഥികളുടേത്‌ തികച്ചും സമാധാനപരമായ ഒരു പ്രതിഷേധമായിരുന്നെന്ന്‌ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിരീക്ഷിച്ചു. പൊലീസ് അതിക്രമത്തെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തേണ്ടതുണ്ടെന്നും നിരപരാധികളായ ജനങ്ങൾക്കെതിരെ അതിക്രമം നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ട് വരുമെന്ന് സുപ്രീം കോടതി പറഞ്ഞു

സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് സിജെപി വക്താവ് അശുതോഷ് റാങ്ക കൈരളി ന്യൂസിനോട് പ്രതികരിച്ചു. സ്വതന്ത്ര അന്വേഷണത്തെ കേന്ദ്രവും സുപ്രീം കോടതിയിൽ പിന്തുണച്ചു. പൊലീസുകാർക്കെതിരെ ആക്രമണമായ ഉണ്ടായെന്ന് സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത സുപ്രീം കോടതിയും അറിയിച്ചു. ആഗസ്റ്റ് 3 നു കേസിൽ കോടതി വീണ്ടും വാദം കേൾക്കും

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News