ചോറിനൊപ്പം ഒന്നിലധികം കറികളുണ്ടെങ്കിലേ പലർക്കും ചോറൂണ് തൃപ്തിയാവൂ. അതിൽ ഒഴിച്ചുകറിയും, തോരനും, അച്ചാറും പലർക്കും നിർബന്ധമാണ് താനും. ഈ പറയുന്ന ആൾക്കാർക്കൊക്കെ പാചകം ചെയ്യാൻ മടിയാണെന്നുള്ളതാണ് മറ്റൊരു വസ്തുത. എന്നാൽ, ഇനി ഈ ഒറ്റക്കറി മതി കുറഞ്ഞത് രണ്ട് പ്ലേറ്റ് ചോറെങ്കിലും നിങ്ങൾ കഴിച്ചിരിക്കുമെന്ന് ഉറപ്പാണ്. ഇന്ന് ഏറെ രുചിയിൽ എന്നാൽ ഹെൽത്തിയായ ഒരു തോരനുണ്ടാക്കിയാലോ ? ഇന്ന് ഒരു സ്പെഷ്യൽ അണ്ടിപരിപ്പ് തോരനാവാം.
ചേരുവകൾ
അണ്ടിപരിപ്പ്- 200 ഗ്രാം
മുളകുപൊടി- അര ടീസ്പൂൺ
മഞ്ഞൾപൊടി- കാൽ ടീസ്പൂൺ
തേങ്ങ ചിരകിയത്- കാൽ ഭാഗം
ഉപ്പ്- ആവശ്യത്തിന്
ജീരകം- ഒരു നുള്ള്
ചുവന്നുള്ളി- 5
വെളുത്തുള്ളി- 1
കറിവേപ്പില- മൂന്ന് തണ്ട്
വെളിച്ചെണ്ണ- 1 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
അണ്ടിപ്പരിപ്പ് 2-3 മണിക്കൂർ വെളളത്തിൽ മുക്കി വക്കുക.. എന്നിട്ട് അത് രണ്ടായി പിളർത്തി എടുക്കുക. ഒരു പാത്രത്തിൽ കുറച്ച് വെള്ളം എടുക്കുക അതിലേക്ക് ഈ അണ്ടിപ്പരിപ്പ്, 1/4tsp മുളക് പൊടി, കുറച്ച് മഞ്ഞൾ പൊടിയും ഉപ്പും മീഡിയം തീയിൽ ഒരു 20 മിനിറ്റ് വേവിക്കുക. ഓവർ കുക്ക് ആവാതെ ശ്രദ്ധിക്കുക.
ഇതിനിടക്ക് ചിരകി വച്ചിരിക്കുന്ന തേങ്ങ, ജീരകം, ചുവന്നുള്ളി, 1/4tsp മുളക് പൊടി, വെളുത്തുള്ളി , കറിവേപ്പില, മഞ്ഞൾ പൊടി, ഒരു നുള്ള് ഉപ്പും കൂടെ മിക്സിയിൽ ഒന്ന് അടിച്ചെടുക്കുക. ഒരു കടായി എടുക്കുക അതിലേക്ക് വെളിച്ചണ്ണ ഒഴിച്ച് ചൂടാക്കുക. ചൂടായി കഴിയുമ്പോ കടുക് പൊട്ടിക്കുക, രണ്ട് ഉണക്കമുളകും കൂടെ ഇടുക. പിന്നെ നമ്മൾ അടിച്ചുവച്ചേക്കുന്ന ആ തേങ്ങ അരപ്പ് അതിലേക്ക് ചേർക്കുക. ശേഷം പച്ചമണം പോകുനത് വരെ ഒന്നു വഴറ്റുക.
അതിനു ശേഷം നമ്മൾ കുക്ക് ചെയ്തു വച്ചേക്കുന്ന കാഷ്യു നട്ട്സ് അതിലേക്ക് വളരെ ശ്രധിച്ച് മിക്സ് ചെയ്യുക. മസാല ഇതിൽ നന്നായിട്ട് പിടിക്കണം.. എന്നിട്ട് നമുക്ക് തീ കുറക്കാം. കുറച്ച് വെള്ളവും കൂടെ ഒഴിച്ച് കൊടുത്തിട്ട് പാത്രത്തിന്റെ അടപ്പ് വച്ച് അടച്ച് വച്ചിട്ട് 5 മിനിട്ട് വേവാൻ അനുവദിക്കുക… അതിനു ശേഷം തീ ഓഫാക്കുക. അവസാനം ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും കറിവേപ്പിലയും ഒന്നു തൂകി കൊടുക്കുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here