ആർഎസ്എസ്, വിഎച്ച്പി, ബജ്റംഗദൾ എന്നിവയെ ഭീകര സംഘടനകളായി പ്രഖ്യാപിക്കണമെന്ന് മുൻ ആർഎസ്എസ് പ്രചാരക് യശ്വന്ത് സഹദേവ് ഷിൻഡെ. രാജ്യത്തു നടന്ന സ്ഫോടന പരമ്പരകളിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്, ഇന്ദ്രേഷ് കുമാർ തുടങ്ങിവർക്ക് പങ്കുണ്ടെന്നും അദ്ദേഹം പറയുന്നു.
ഇക്കാര്യം ഉന്നയിച്ചുക്കൊണ്ട് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെയ്ക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും യശ്വന്ത് സഹദേവ് ഷിൻഡെ കത്തയച്ചു. 2000 മുതൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നടന്ന തുടർച്ചയായ ബോംബ് സ്ഫോടനങ്ങളിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, ആർ.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാർ, വി.എച്ച്.പി ജനറൽ സെക്രട്ടറി മിലിന്ദ് പരാന്ദെ എന്നിവർക്കുള്ള പങ്കിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഇവരെ അറസ്റ്റ് ചെയ്യണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. വിവിധ സ്ഫോടനങ്ങളിൽ ഹിന്ദുത്വ സംഘടനകൾക്ക് പങ്കുള്ളതായി ചൂണ്ടിക്കാട്ടി വർഷങ്ങളായി നിയമപോരാട്ടത്തിലാണ് ഷിൻഡെ. വർഷങ്ങൾ നീണ്ട തന്റെ പോരാട്ടങ്ങളുടെ തുടർച്ചയായാണ് പുതിയ കത്തെന്ന് അദ്ദേഹം പറഞ്ഞു.
1990 മുതൽ ആർ.എസ്.എസിൻ്റെ മുഴുസമയ പ്രവർത്തകനായിരുന്നു ഷിൻഡെ. എന്നാൽ, ബോംബ് നിർമ്മാണ, പരിശീലന സംഘത്തിൽ ചേരാൻ തന്നോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് സംഘടന വിടുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. നിലവിലെ വി.എച്ച്.പി ജനറൽ സെക്രട്ടറി പരാന്ദെ ഉൾപ്പെടെയുള്ള ആർ.എസ്.എസ്, വി.എച്ച്.പി അംഗങ്ങൾ രാജ്യത്തുടനീളം ബോംബ് സ്ഫോടനങ്ങൾ ആസൂത്രണം ചെയ്‌ത യോഗങ്ങളിൽ താൻ പങ്കെടുത്തതായി 2022 ആഗസ്റ്റിൽ മഹാരാഷ്ട്ര നാന്ദേഡിലുള്ള പ്രത്യേക സി.ബി.ഐ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഷിൻഡെ വെളിപ്പെടുത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here