കർണാടകയിൽ നടക്കുന്ന അതിതീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ്ഐആർ) നടപടികൾക്കിടെ നടനും രാഷ്ട്രീയ വിമർശകനുമായ പ്രകാശ് രാജിന്റെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തു. നടൻ തന്നെയാണ് വോട്ടർ പട്ടികയിൽ നിന്നും പേര് നീക്കം ചെയ്തത് വ്യക്തമാക്കിയത്.
ബംഗളൂരു സെൻട്രൽ മണ്ഡലത്തിലെ 65 ലക്ഷത്തോളം വോട്ടർമാരുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിമാറ്റപ്പെട്ടു. അവരിൽ ഒരാളാണ് താനെന്ന് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിൽ പ്രകാശ് രാജ് വ്യക്തമാക്കി. “നല്ല തമാശ” എന്ന് പരിഹസിച്ചു കൊണ്ടാണ് നടൻ വിഡീയോ പങ്കുവെച്ചത്.
also read; സർക്കാരിനെതിരായ വാർത്തകൾ വേണ്ട! ഫേസ്ബുക്കിൽനിന്ന് പോസ്റ്റുകൾ വെട്ടി മോദിയുടെ വഴിയിൽ സതീശൻ സർക്കാരും
“പ്രിയ സുഹൃത്തുക്കളെ, നിങ്ങളുമായി ഒരു തമാശ പങ്കുവെക്കാനുണ്ട്. എസ്‌ഐആറിന് ശേഷം ബെംഗളൂരു മണ്ഡലത്തിൽ നിന്ന് വോട്ടവകാശം റദ്ദാക്കപ്പെട്ട 65 ലക്ഷം വോട്ടർമാരിൽ ഒരാളാണ് ഞാൻ. നല്ല തമാശ, അല്ലേ? ഞാൻ ജനിച്ചതും വളർന്നതും ഈ മണ്ഡലത്തിലാണ്. എന്റെ സ്കൂൾ, കോളേജ് പഠനവും നാടക പ്രവർത്തനങ്ങളുമെല്ലാം ഇവിടെയായിരുന്നു. നിങ്ങളുടെ അറിവിലേക്കായി പറയട്ടെ, ഞാൻ ഈ മണ്ഡലത്തിലെ എംപി സ്ഥാനാർത്ഥി കൂടിയായിരുന്നു. എന്തായാലും തമാശ നന്നായിട്ടുണ്ട്. ഗെയിം ഓൺ,” – പ്രകാശ് രാജ് പറഞ്ഞു.
2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായ മത്സരിച്ച പ്രകാശ് രാജ് 2024 തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയിരുന്നത് ഇവിടെയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here