‘തെരച്ചിൽ നടത്തുന്നതിൽ സർക്കാരിന് തുടക്കത്തിൽ പിഴച്ചു, ന്യായീകരിച്ചിട്ട് കാര്യമില്ല’; കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ച് പ്രതിപക്ഷ നേതാവ്

കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയുടെ വീട് സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തെരച്ചിൽ നടത്തുന്നതിൽ സംസ്ഥാന സർക്കാരിന് തുടക്കത്തിൽ പിഴച്ചു എന്നും അതിൽ ന്യായീകരിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സർക്കാർ ഉണർന്ന് പ്രവർത്തിക്കേണ്ടതായിരുന്നു. സർക്കാർ ഗൗതമിന്റെ കുടുംബത്തെ സംരക്ഷിക്കണം ജോലി നൽകണം എന്നും അദ്ദേഹം പറഞ്ഞു.

എട്ട് ദിവസം മുമ്പ് പുത്തൻതുറ സ്വദേശിയായ ഗൗതം കൃഷ്ണ അച്ഛനും മുത്തശ്ശനുമൊപ്പം മത്സ്യബന്ധനത്തിന് പോയപ്പോഴാണ് വള്ളം മറിഞ്ഞത്. അപകടത്തിന് പിന്നാലെ നടത്തിയ തിരച്ചിലിൽ ഗൗതം കൃഷ്ണയുടെ അച്ഛന്റെയും മുത്തശന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും ഗൗതം കൃഷ്ണയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ALSO READ: മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം; രക്ഷാപ്രവർത്തനത്തിലെ ‘ഗോൾഡൻ ഡേയ്സ്’ സർക്കാർ പാഴാക്കിയെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

തെരച്ചിൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് ഗൗതം കൃഷ്ണയുടെ അമ്മ കോസ്റ്റൽ പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ് തെരച്ചിൽ ശക്തമാക്കിയത്. മുൻ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉൾപ്പെടെയുള്ളവർ ഇടപെട്ട് തിരച്ചിൽ വിപുലീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News