സാംസ്കാരിക പ്രവർത്തകനായിരുന്ന കാര്യാവിൽ രാജഗോപാലൻ അനുസ്മരണം നാളെ

rajagopal anusmaranam

കോഴിക്കോട്: പുരോഗമന കലാ സാഹിത്യ സംഘം കൊയിലാണ്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാര്യാവിൽ രാജഗോപാലൻ അനുസ്മരണ സമ്മേളനം നാളെ നടക്കും. ചേമഞ്ചേരി കാഞ്ഞിരശ്ശേരിയിലെ ബോധി ഇ എം എസ് ഓഡിറ്റോറിയത്തിൽ വൈകിട്ട് 4.30 നാണ് സാംസ്കാരിക പ്രവർത്തകനായിരുന്ന കാര്യാവിൽ രാജഗോപാലൻ അനുസ്മരണം നടക്കുക.

പുരോഗമന കലാ സാഹിത്യ സംഘം കോഴിക്കോട് ജില്ലാ പ്രസിഡന്റ് എ കെ. രമേഷ് , കെ. രാജഗോപാലൻ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്ന് “മാധ്യമങ്ങളും സംസ്കാരവും സമകാലിക ജീവിതത്തിൽ” എന്ന വിഷയത്തിൽ ഡോ. അനിൽ ചേലേമ്പ്ര പ്രഭാഷണം നടത്തും. സാംസ്കാരിക, സാമൂഹിക, മാധ്യമ രംഗങ്ങളിലെ പ്രമുഖർ, രാജഗോപാലന്റെ സുഹൃത്തുക്കൾ സഹപ്രവർത്തകർ തുടങ്ങിയവർ അനുസ്മരണ സമ്മേളനത്തിൽ പങ്കെടുക്കും.

Also read: പരസ്യമായി കൊലവിളി നടത്തിയ, ക്രൂരമായ സ്ത്രീവിരുദ്ധത പ്രചരിപ്പിച്ച ടി ജി മോഹൻദാസിനെ ഉടൻ അറസ്റ്റ് ചെയ്യണം, സർക്കാർ മൗനം ഭയാനകം: വി ശിവൻകുട്ടി

The Koyilandy Area Committee of purogamana kala sahithya sankham will hold a memorial meeting on Tuesday in remembrance of cultural activist Kariyavil Rajagopalan. The event will take place at Bodhi EMS Auditorium in Kanjirassery, Chemancheri, at 4:30 PM.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News