ആലിൻ ഒരാളിലല്ല അഞ്ചുപേരിലാണ് ജിവിക്കുന്നത്, അത് മനുഷ്യസ്നേഹത്തിൻ്റെ വലിയ ആശയമാണ്; മമ്മൂട്ടി

ആലിൻ ഒരാളിലല്ല അഞ്ചുപേരിലാണ് ജിവിക്കുന്നത്, അത് മനുഷ്യസ്നേഹത്തിൻ്റെ വലിയ ആശയമാണെന്ന് പദ്മഭൂഷൺ ഭരത് മമ്മൂട്ടി. കൈരളി ടിവി ഡോക്ടേഴ്സ് അവാർഡ്സിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ ആലിൻ ഷെറിന് പത്മഭൂഷൺ ഭരത് മമ്മൂട്ടിയുടെ പ്രത്യേക ആദരം സമർപ്പിച്ചുക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവൾ ചെയ്ത ത്യാഗം, മഹത്വം ഒന്നും അവൾ അറിഞ്ഞിട്ടില്ലെന്നും ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവ് ആലിൻ ഷെറിൻ എബ്രഹാമിനെപ്പറ്റി മമ്മൂട്ടി പറഞ്ഞു. ജീവിതത്തിൽ പ്രതീക്ഷ ഇല്ലെങ്കിൽ നമുക്ക് ജീവിക്കാനാവില്ല ആ പ്രതീക്ഷകളൊരിക്കലും കൈവിടാതിരിക്കുകയെന്ന് കൈരളി ടിവി ഡോക്ടേഴ്സ് അവാർഡിൽ പുരസ്കാര ജേതാക്കളെ അഭിനന്ദിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു.

also read; കുഞ്ഞുമാലാഖയ്ക്കായി; ആലിൻ ഷെറിന് പത്മഭൂഷൺ ഭരത് മമ്മൂട്ടിയുടെ പ്രത്യേക ആദരം

കലൂർ ഐഎംഎ ഹാളിൽ നടന്ന ചടങ്ങിൽ പത്മഭൂഷൺ ഭരത് മമ്മൂട്ടി, ആരോഗ്യ മന്ത്രി കെ മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു. സർക്കാർ, സന്നദ്ധ മേഖലകളിൽ ഉൾപ്പെടെ ആതുര സേവന രംഗത്ത് സംഭാവന നൽകിയവരെയാണ് ഡോക്ടഴ്‌സ് അവാർഡ് നൽകി കൈരളി ടി വി ആദരിച്ചത്. വൈകുന്നേരം 5 മണിക്ക് കലൂർ ഐഎംഎ ഹാളിൽ നടന്ന ചടങ്ങ് ആരോഗ്യമന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News