ഈ ഓണം കുറച്ച് റിച്ചായിക്കോട്ടെ: ഇത്തവണ ഒരു ബ്ലൂബെറി പായസം ഉണ്ടാക്കിയാലോ

ഓണമിങ്ങ് അടുത്തപ്പോഴേക്കും വ്യത്യസ്ത വിഭവങ്ങൾ ഉണ്ടാക്കാനുള്ള തിരക്കിലാണ് എല്ലാവരും. ഈ ഓണം അല്പം റിച്ചാക്കാൻ ഒരു ബ്ലൂബെറി പായസം തന്നെ ഉണ്ടാക്കിയാലോ? ബ്ലൂബെറി പായസം ആകട്ടെ ഇനി താരം. ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ നിറഞ്ഞിരിക്കുന്ന ബ്ലൂബെറി രുചിയിൽ അൽപ്പം പുളിയനാണെങ്കിലും പായസത്തിൽ ചേർത്താൽ കാഴ്ച്ചയിൽ തന്നെ കൊതിപ്പിക്കും.

ചേരുവകൾ

നെയ്യ്
ബ്ലൂബെറി
ശർക്കര
ചൗവ്വരി
സേമിയ
പാൽ
കണ്ടൻസ്ട് മിൽക്ക്
നട്സ്

also read; നേന്ത്രപ്പഴമുണ്ടോ? പ്രഥമൻ ഉണ്ടാക്കാം, ഇനി പായസം ഇങ്ങനെ തയ്യാറാക്കിനോക്കൂ

തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം നെയ്യ് ഒഴിച്ച് ചൂടാക്കുക. അതിലേയ്ക്ക് കഴുകി വൃത്തിയാക്കിയ ബ്ലൂബെറി ചേർത്ത് വഴറ്റുക. ബെറികൾ പൊട്ടി വരുമ്പോൾ മധുരത്തിനനുസരിച്ച് ശർക്കര ചേർത്തിളക്കി ഉടക്കുക. അടി കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് അൽപ്പം നെയ്യൊഴിച്ചു ചൂടാക്കി ചൗവ്വരി ചേർത്തിളക്കുക. അതിലേയ്ക്ക് സേമിയ കൂടി ചേർത്ത് വറുക്കുക. കട്ടിയുള്ള പാൽ ആവശ്യത്തിന് ചേർത്തിളക്കി തിളപ്പിക്കുക. തിളച്ചു വരുന്ന പാലിലേയ്ക്ക് അൽപ്പം കണ്ടൻസ്ട് മിൽക്ക് കൂടി ചേർത്തിളക്കുക. തിളച്ചു കുറുകി വരുമ്പോൾ അടുപ്പണച്ച് ആവശ്യമെങ്കിൽ നട്സ് ചേർക്കുക.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News