പിഎം കെയേഴ്സ് ഫണ്ട്; ചെലവഴിക്കാതെ ബാക്കിയുള്ളത് കോടികളെന്ന് ഓഡിറ്റ് റിപ്പോർട്ട്

പിഎം കെയേഴ്സ് ഫണ്ടിൽ ചെലവഴിക്കാതെ ബാക്കിയുള്ളത് കോടികളെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2024-25 സാമ്പത്തിക വർഷത്തിൽ ചെലവാക്കിയത് 87.85 ലക്ഷം രൂപ മാത്രം. കോവിഡ് കാലത്ത് രൂപീകരിച്ച പി.എം കെയേഴ്സ് ഫണ്ടിലേക്ക് ലഭിച്ചത് 8,452 കോടി രൂപയെന്നാണ് ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

2025 മാർച്ച് 31 വരെയുള്ള കണക്കുകൾ ഈ മാസം തുടക്കത്തിൽ മാത്രമാണ് ഓഡിറ്റ് ചെയ്തത്. ആകെയുള്ള ഫണ്ടിന്റെ 93 ശതമാനമായ 7,846.65 കോടി രൂപ ബാങ്കുകളിൽ സ്ഥിര നിക്ഷേപമായി സൂക്ഷിച്ചിരിക്കുകയാണ്. DRDO, NHAI തുടങ്ങിയ ഏജൻസികൾ 324 കോടി രൂപ ഫണ്ടിലേക്ക് തിരികെ നൽകിയിട്ടുണ്ട്.

also read; എൻടിഎയിലെ അഴിച്ചുപണി; ചെയർമാനെ സംരക്ഷിച്ച് കേന്ദ്രസ‍ർക്കാർ

എന്നാൽ തുക നൽകിയത് എന്തിനെന്നോ തിരികെ നൽകാനുള്ള കാരണമെന്താണെന്നോ ഓഡിറ്റ് റിപ്പോർട്ടിൽ വിശദീകരിച്ചിട്ടില്ല. വ്യക്തതയില്ലാത്ത ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടെ കേന്ദ്ര സർക്കാരിൻ്റെ കണക്കുകളിൽ സുതാര്യത ഇല്ലെന്നും അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News