പടക്കളം സന്ദീപ് ഇനി സൂപ്പർ ഹീറോ സന്ദീപ് ? കോസ്മിക് സാംസണിന്റെ ടീസർ പുറത്ത്

മലയാളത്തിന് സ്വന്തമായി ഒരു സൂപ്പർ ഹീറോ കൂടി വരുന്നു ? സന്ദീപ് പ്രദീപിനെ നായകനാക്കി അഭിജിത് ജോസഫ് സംവിധാനത്തിൽ ഒരുങ്ങുന്ന കോസ്മിക് സാംസണിന്റെ ടീസർ പുറത്ത്. ഫാന്റസിയാണോ അതോ സൂപ്പർ ഹീറോ ചിത്രമാണെോയെന്ന കൗതുകം പ്രേക്ഷകരിൽ ഉണർത്തിക്കൊണ്ടാണ് കോസ്മിക് സാംസണിന്റെ ടീസറെത്തുന്നത്.

ഒരു ഫാൻ്റസി ചുവയുള്ള ചിത്രമായിരിക്കും ഇതെന്നാണ് ഒട്ടുമിക്ക സിനിമാ ആസ്വാദകരും അഭിപ്രായപ്പെടുന്നത്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ​ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. അഭിജിത്ത് ജോസപ് സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം അവസാനത്തോടെ തീയേറ്ററിലെത്തുമെന്നാണ് നി​ഗമനം.

also read: വിജയിയുടെ ജനനായകൻ സീ5-ൽ സ്ട്രീമിങ് ആരംഭിച്ചു

മിന്നൽ മുരളി, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആർഡിഎക്സ്, ബാം​ഗ്ലൂർ ഡേയ്സ് എന്നിങ്ങനെ നിരവധി ഹിറ്റുകൾ സമ്മാനിച്ച നിർമ്മാണ കമ്പനിയാണ് സോഫിയാ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ളോക്ബസ്റ്റേഴ്സ്. എക്കോയ്ക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുമ്പോൾ വലിയ പ്രതീക്ഷയിലാണ് മലയാള സിനിമാലോകം ചിത്രത്തെ നോക്കികാണുന്നത്. ഈ വർഷം അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുകേഷ്, മിയ ജോർജ്, അൽത്താഫ് സലിം, അൽഫോൻസ് പുത്രൻ, അനുരാജ് ഒ ബി എന്നിവരും ഏതാനും പുതുമുഖങ്ങളുമാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. പടക്കളം, എക്കോ എന്നീ സൂപ്പർ ഹിറ്റുകൾക്കു ശേഷം സന്ദീപ് പ്രദീപ് നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. മിന്നൽ മുരളിക്ക് ശേഷം ഹോളിവുഡ് ആക്ഷൻ ഡയറക്ടർ വ്ലാഡ് റിംബർഗ് മലയാളത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. കോ പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ (ഡി ഗ്രൂപ്പ്), എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- സിബി മാത്യു, സൗണ്ട് ഡിസൈൻ- വിഷ്ണു ഗോവിന്ദ് (സൗണ്ട് ഫാക്ടർ), ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, പിആർഒ – ശബരി

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News