തിരുവനന്തപുരത്ത് നവജാത ശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിലാണ് സംഭവം. വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി ആണ് കുഞ്ഞിനെ പുറത്തെടുത്തത്.
ഇന്ന് ഏഴരയോടെയാണ് തിരുവല്ലം സ്വദേശിനി ആശുപത്രിയിൽ എത്തിയതെന്നാണ് വിവരം. തിരുവല്ലം സ്വദേശിനി അവിവാഹിത എന്നാണ് ലഭ്യമാകുന്ന വിവരം. അബോർഷൻ മരുന്നു കഴിച്ചാണ് പെൺകുട്ടി ആശുപത്രിയിൽ എത്തിയത്. ആശുപത്രിയിലെ ശുചിമുറിയിൽ കയറി പെൺകുട്ടി പ്രസവിക്കുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന യുവാക്കളെ കാണാനില്ലെന്ന് പൊലീസ് വ്യക്തമാക്കി.
english summary
A newborn baby was found abandoned inside a toilet closet at the Sree Avittom Thirunal (SAT) Hospital in Thiruvananthapuram. Fire and Rescue Services rescued the infant after hospital authorities alerted them
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here