നാവ് പറയുന്ന ആരോ​ഗ്യ രഹസ്യങ്ങൾ അവ​ഗണിക്കല്ലേ; ശരീരം പണി മുടക്കും

ആരോ​ഗ്യകാര്യത്തിൽ ഈ തലമുറ പിന്നോട്ട് നടക്കുന്ന കാഴ്ചയാണ് പൊതുവേ കണ്ടുവരുന്നത്. ശരീരം നൽകുന്ന ചില ലക്ഷണങ്ങൾ പാടേ അവഗണിക്കുന്നതും പലരുടേയും ഒരു ശീലമായി തീർന്നിട്ടുണ്ട്. ശരീരത്തിന്റെ ​രോ​ഗാവസ്ഥയെക്കുറിച്ച് നിങ്ങളുടെ നാവ് ചില സൂചനകൾ തരുമെന്നാണ് പഠനങ്ങൾ പറയുന്നത്.

നാവ് പറയുന്ന സൂചനകൾ അങ്ങനെ അവ​ഗണിച്ചാൽ പണി കിട്ടിയേക്കാം. ഇളംപിങ്ക് നിറത്തിലുള്ള നാവാണ് സാധാരണയായി പൂർണ ആരോ​ഗ്യവനായ മനുഷ്യന്റെ ലക്ഷണമായി കണക്കാക്കുന്നത്. ചില ആളുകളുടെ നാവിൽ വെളുത്ത നിറത്തിലുള്ള പാളികളുണ്ടാവും ഇത് വായിലെ അണുബാധയേയും നിർജലീകരണത്തേയും ആണ് സൂചിപ്പിക്കുന്നത്.

also read; ‘ഇത് നിശബ്ദമായി കരളിനെ കാർന്നുതിന്നുന്ന കൊലയാളി’; കരൾ പണിമുടക്കുന്നതിനു മുമ്പ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം..

എന്നാൽ നിങ്ങളുടെ ശരീരത്തിൽ വിറ്റാമിൻ ബി12 കുറവാണെങ്കിലോ നാവിന്റെ നിറം ചുവപ്പ് നിറത്തിലായിരിക്കും. നാവ് നീല നിറത്തിലാണെങ്കിൽ ശരീരം ഓക്സിജൻ കുറവ് പോലെയുള്ള അവസ്ഥയിലൂടെയാണ് കടന്നുപോവുന്നതെന്ന് ഉറപ്പിക്കാം. പുകവലിയും ലഹരിമരുന്നുകളുടെ ഉപയോ​ഗവും ആളുകളിൽ സാധാരണയായി തീർന്നിട്ടുണ്ട്. ലഹരി ഉപയോ​ഗം ശരീരത്തെ അപകടാവസ്ഥയിലേക്ക് എത്തിച്ചുവെങ്കിൽ നാവ് സൂചന നൽകും. പിങ്ക് നിറത്തിൽ നിന്ന് നാവ് പതിയെ കറുത്ത നിറത്തിലേക്കെത്താൻ തുടങ്ങുമെന്നാണ് വി​ദ​ഗ്ധർ പറയുന്നത്.

ഈ സൂചനകൾ അവ​ഗണിക്കുകയോ വേണ്ട നടപടികൾ കൈകൊള്ളുകയോ ചെയ്യാതിരുന്നാൽ ശരീരം പണി മുടക്കും. നാവിൽ രണ്ടാഴ്ചയിൽ കൂടുതൽ മാറാത്ത മുറിവോ പാടോ ഉണ്ടെങ്കിൽ തീർച്ചയായും ഡോക്ടറെ കാണണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ നിർദേശിക്കുന്നത്.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News