പുതിയ വസ്ത്രങ്ങൾ കഴുകാതെയാണോ ധരിക്കാറുള്ളത്? ഇത്രയും കാലം അറിയാതെ പോയ രഹസ്യം

വിശേഷ ദിവസങ്ങളിലോ അല്ലാത്ത ദിവസങ്ങളിലും പുതിയ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടമുള്ളവരാണ് ഒട്ടുമിക്കവരും. ഓൺലൈനായും അല്ലാതെയുമാണ് നാം പുതിയ വസ്ത്രങ്ങൾ വാങ്ങുന്നത്. എന്നാൽ പുതിയ വസ്ത്രങ്ങൾ കഴുകിയതിനുശേഷം ഉപയോ​ഗിക്കണോ വേണ്ടേയെന്ന കാര്യത്തിൽ ഇപ്പോഴും ചില‍ർക്കെങ്കിലും സംശയം ഉണ്ട്. ശരിക്കും എങ്ങനെയാണ് പുതിയ വസ്ത്രങ്ങൾ ധരിക്കേണ്ടത്. ഇക്കാര്യത്തിൽ വിദ​ഗ്ധർ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

also read: മഴക്കാലത്തും എസി ഉപയോ​ഗിക്കുന്നത് പതിവാണോ? ഇക്കാര്യങ്ങൾ ശ്രദ്ധിച്ചെങ്കിൽ എട്ടിന്റെ പണികിട്ടും

ഓൺലെെനിൽ നിന്നോ കടകളിൽ നിന്നോ നാം ഒരു വസ്ത്രം വാങ്ങുമ്പോൾ അതിൽ രോഗാണുകളും മറ്റും കാണും. നിരവധി പ്രക്രിയയിലൂടെയാണ് ഒരു വസ്ത്രം നമുടെ കെെയിൽ എത്തുന്നത്. അതിനാൽ തന്നെ പുതിയ വസ്ത്രം വാങ്ങിയാൽ അത് കഴുകിയ ശേഷമേ ധരിക്കാവൂയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പുതിയ വസ്ത്രങ്ങൾ നിർമ്മിക്കാൻ നിരവധി ചായങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതിനാൽ വസ്ത്രങ്ങൾ കഴുകാതെ ഉപയോഗിക്കുമ്പോൾ ഈ ചായം ശരീരത്തിൽ പിടിക്കുന്നു. ഇത് ചർമ്മരോഗങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. പുതിയ വസ്ത്രങ്ങൾ നിരവധി പേർ ഇട്ട് നോക്കുന്നതാണ്. കൂടാതെ പൊടിയും കാണാൻ സാധ്യതയുണ്ട്. ഇത് അലർജി രോ​ഗങ്ങൾക്ക് കാരണമാകുന്നു.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News