പെരുമഴക്കാലം; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം, കോഴിക്കോട് മലയോര മേഖലയിൽ ശക്തമായ മഴ

heavy rain KOZHIKODE

കോഴിക്കോട് മലയോര മേഖലയിലും, തീരപ്രദേശത്തും ഇടവിട്ട് ശക്തമായ മഴ തുടരുന്നു. താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈങ്ങാപ്പുഴയിൽ വെള്ളം കയറിയതിനെ തുടർന്ന് ദേശീയപാതയിൽ തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചു.

രാവിലെ ശക്തമായ മഴ ഉണ്ടായെങ്കിലും, ഇപ്പോൾ മഴ മാറി നിന്നസാഹചര്യമാണ്. കനത്ത മഴയിൽ ഈങ്ങാപ്പുഴ അങ്ങാടിയിലും ദേശീയ പാതയിലും വെള്ളം കയറി. ഗതാഗതം പൂർണമായും നിലച്ചച്ചെങ്കിലും ഉച്ചയോടെ ഗതാഗതം പൂർണ്ണ സ്ഥിതിയിലായി. താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി കലക്ടർ ഉത്തരവിറക്കി. ഹെവി വാഹനങ്ങൾ, മൾട്ടി ആക്സിൽ ലോറികൾ, ട്രെയ്‌ലറുകൾ എന്നിവയ്ക്ക് പൂർണ്ണ നിരോധനം ഏർപ്പെടുത്തി. അത്യാവശ്യ വാഹനങ്ങൾ, പൊതുഗതാഗതം എന്നിവ മാത്രമേ ചുരം വഴി കടത്തിവിടുകയുള്ളു.

ALSO READ: ശ്രദ്ധിക്കണേ…; നെയ്യാർ ഡാമിന്റെ ഷട്ടറുകൾ വീണ്ടും ഉയർത്തി

കോഴിക്കോട് സ്റ്റേഡിയം ജംഗ്ഷൻ, ജാഫർ ഖാൻ കോളനി ഭാഗങ്ങളിൽ വെള്ളം കയറി. ശക്തമായ മഴയെ തുടർന്ന് മുൻകരുതൽ നടപടികളുടെ ഭാഗമായി പുതുപ്പാടി ഗ്രാമപഞ്ചായത്തിൽ താൽക്കാലിക ദുരിതാശ്വാസ ക്യാമ്പുകളും പ്രവർത്തനം ആരംഭിച്ചു. ചെമ്മരംപറ്റ, മയിലള്ളംപാറ, കൈതപ്പൊയിൽ ബഡ്സ് സ്കൂൾ എന്നിവിടങ്ങളിലാണ് നിലവിൽ ക്യാമ്പുകൾ തുറന്നിരിക്കുന്നത്. വിലങ്ങാട് മഞ്ഞച്ചിളിയിൽ നിന്ന് 3 കുടുംബങ്ങളിലായി 15 ഓളം പേർ ബന്ധു വീടുകളിലേക്ക് താമസം മാറി. അപകട സാധ്യത കണക്കിലെടുത്താണ് തീരുമാനം.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News