ദില്ലി വിദ്യാർത്ഥി പ്രതിഷേധം; പൗരന്മാരുടെ സ്വകാര്യത ലംഘിക്കുന്നു: പൊലീസിന്റെ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യക്കെതിരെ എഎ റഹീം എംപി

ജന്തർ മന്ദിരിലെ പ്രതിഷേധങ്ങൾക്കിടയിൽ ദില്ലി പൊലീസ് ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യയും ബയോമെട്രിക് നിരീക്ഷണവും ഉപയോഗിച്ചതിനെതിരെ സിപിഐ(എം) രാജ്യസഭാ എം.പി എഎ റഹീം. സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തു.

നീറ്റ്-യുജി പരീക്ഷാ ചോർച്ചയ്‌ക്കെതിരെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികളെയും മാധ്യമപ്രവർത്തകരെയും ലക്ഷ്യമിട്ടായിരുന്നു നിരീക്ഷണം. യാതൊരുവിധ നിയമപരമായ അധികാരവുമില്ലാതെ നടത്തിയ നടപടി ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യത, അഭിപ്രായസ്വാതന്ത്ര്യം, സമാധാനപരമായി ഒത്തുചേരാനുള്ള അവകാശം എന്നിവയുടെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. പാർലമെന്റ് കൃത്യമായ നിയമ നിർമ്മാണം നടത്തുന്നത് വരെ ബയോമെട്രിക് നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് തടയണമെന്നാണ് ആവശ്യം.

also read; സിജെപി മാർച്ചിലെ പൊലീസ് നടപടിയിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി; സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യം

അതേസമയം, സിജെപിയുടെ പാർലമെന്റ് മാർച്ചിലെ പൊലീസ് അതിക്രമത്തിൽ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. പൊലീസ് നടപടിയെ കുറിച്ച് സുതാര്യവും സ്വതന്ത്രവുമായ ആവശ്യമാണെന്ന് സുപ്രീം കോടതി പറഞ്ഞു. നീറ്റ് പരീക്ഷ പേപ്പർ ചോർച്ചക്ക് എതിരായ രാജ്യ വ്യാപക പ്രതിഷേധത്തിൽ പങ്കെടുത്ത് ജയിലിലായ മുഴുവൻ വിദ്യാർത്ഥികളെയും ജയിൽ മോചിതരാക്കാൻ സുപ്രീം കോടതി നിർദേശം നൽകി. വിദ്യാർത്ഥി സമരത്തിന് എതിരായി രജിസ്റ്റർ ചെയ്ത കേസുകളിൽ അറസ്റ്റ് പാടില്ലെന്നും സുപ്രീം കോടതി നിർദേശിച്ചു

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News