ഈ മാസം നടക്കുന്ന ശ്രീലങ്കയ്ക്ക് എതിരായുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യയുടെ സൂപ്പർ താരം ജസ്പ്രീത് ബുംറ കളിച്ചേക്കില്ല. ഇടതു കാലിലെ മുട്ടിനേറ്റ പരുക്കിൽ നിന്നും മുക്താനാകാത്ത താരത്തിന് ബി.സി.സി.ഐ മെഡിക്കല്‍ സംഘം കൂടുതൽ വിശ്രമം നിര്‍ദ്ദേശിച്ചു എന്നാണ് റിപ്പോർട്ട്. ബുംറയ്ക്ക് പകരക്കാരനെ ബി.സി.സി.ഐ ഉടനെ തന്നെ പ്രഖ്യാപിച്ചേക്കും.
കഴിഞ്ഞ മാസം ഇംഗ്ലണ്ടിൽ ആതിഥേയർക്ക് എതിരെ ഉള്ള മത്സരത്തിൽ ഫീല്‍ഡിങ്ങിനിടെ പരുക്കേറ്റ ശേഷം ബുംറ ഇതുവരെ കളത്തിൽ ഇറങ്ങിയിട്ടില്ല. ഒരു ദശാബ്ദത്തിൽ ഏറെയായി ഇന്ത്യൻ ബൗളിങ്ങിന്റെ കുന്തമുന ആയ താരത്തിന് ഏറ്റ പരുക്ക് മാനേജ്‍മെന്റിൽ വലിയ ആശങ്കയാണ് ഉയർത്തി ഇരിക്കുന്നത്.
ഇന്ത്യയെ നാട്ടിൽ നടന്ന ടി 20 ലോകകപ്പിൽ ചാമ്പ്യന്മാർ ആക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച താരത്തിനു പക്ഷെ അതിനു ശേഷം തുടർച്ചയായി പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഐപിഎല്ലിൽ തുടക്കത്തിൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്നെങ്കിലും അവസാന ഘട്ടത്തിലെ പല മത്സരങ്ങളിലും കളിയ്ക്കാൻ ആയില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here