നിങ്ങൾക്ക് എത്ര സിം കാർഡുകളുണ്ട്? ആ​ഗസ്റ്റ് 24 മുതൽ നിയമം മാറും; കരുതിയിരുന്നോളൂ…

sim card rules changing in india

രാജ്യത്തെ സിം കാർഡ‍് കണക്ഷൻ നിയമങ്ങൾ മാറുന്നു. ഒരാളുടെ പേരിൽ എത്ര കണക്ഷനുകൾ കൈവശം വെക്കാം എന്നതിൻ്റെ എണ്ണത്തിൽ കർശന നിയമങ്ങൾ മുന്നോട്ട് വെച്ചിരിക്കുകയാണ്. മുന്നേ നിയമങ്ങളുണ്ടായിരുന്നെങ്കിലും ഇപ്പോൾ നിയമം ശക്തമാക്കാനുള്ള നീക്കത്തിലാണ്. ഇത് സംബന്ധിച്ച് ടെലികോം സേവനദാത്താക്കൾക്ക് നിർദേശം നൽകിയിരിക്കുകയാണ് ടെലികോം വകുപ്പ്.

അനുവദനീയമായ എണ്ണം കഴിഞ്ഞ് സിം കാർഡുകൾ എടുക്കുന്നവർക്ക് കൃത്യമായ വിവരങ്ങൾ നൽകേണ്ടി വരും. ഇനി അത്തരത്തിൽ കാർഡുകൾ എടുക്കാൻ സാധിക്കില്ലെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഒരാൾക്ക് ഒൻപത് സിം കാ‍ർഡുകൾ എന്നതായിരുന്നു മുന്നേ ഉണ്ടായിരുന്ന നിയമം. ഇത് കർശനമാക്കാനാണ് ഇപ്പോൾ ഒരുങ്ങുന്നത്. ആ​ഗസ്റ്റ് 24 മുതലാണ് പുതിയ നിയമം നിലവിൽ വരുന്നത്. പുതിയ ചട്ടം എല്ലാ ഓപ്പറേറ്റർമാർക്കും ടെലികോം സർക്കിളുകൾക്കും ബാധകമാണ്.

Also read: വാട്സാപ്പില്ലേ? കെഎസ്ആർടിസി ടിക്കറ്റെടുക്കാൻ ഇനി ഒരു ഹായ് അയച്ചാൽ മതി

ജമ്മു കശ്മീർ, അസം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആളുകൾക്ക് ആറ് കണക്ഷനുകൾ കൈവശംവെക്കാം. കൂടാതെ പുതിയ കണക്ഷൻ ഇനിയെടുക്കണമെങ്കിൽ നിലവിൽ എത്ര കണക്ഷനുകൾ ഉപഭോക്താവിൻ്റെ പേരിൽ ഉണ്ടെന്നത് പരിശോധിക്കേണ്ടി വരും. കൂടുതൽ സിം കാർ‍ഡുകൾ കൈവശം വെച്ചുവെന്ന് കണ്ടെത്തുകയായണെങ്കിൽ ഉടനടിതന്നെ ആ സിം ബ്ലോക്ക് ചെയ്യോനോ സസ്പെൻഡ് ചെയ്യാനോ സാധ്യതയുണ്ടെന്നാണ് വിവരങ്ങൾ.

Share Email
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News