കേന്ദ്ര സർക്കാർ എന്തുചെയ്യണമെന്ന് നിർദേശിക്കുന്നത് ആർ എസ് എസ് മേധാവിയാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. പാഠപുസ്തകങ്ങളുടെ ഉള്ളടക്കം പോലും തീരുമാനിക്കുന്നത് മോഹൻ ഭാഗവത് ആണെന്നും ഡി രാജ പറഞ്ഞു. കൊച്ചിയിൽ പികെവി ജന്മശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ എന്തുചെയ്യണമെന്ന് നിർദേശിക്കുന്നത് ആർ എസ് എസ് മേധാവിയാണ്. കുട്ടികളുടെ പാഠപുസ്തകത്തിൽ എന്തുവേണമെന്ന് തീരുമാനിക്കുന്നതു പോലും മോഹൻ ഭാഗവത് ആണ്, ഡി രാജ പറഞ്ഞു. മുൻ മുഖ്യമന്ത്രിയും സിപിഐ നേതാവുമായിരുന്ന പി കെ വാസുദേവൻ നായരുടെ ജന്മശതാബ്ദി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദില്ലിയിലെ ജെൻസി തലമുറയുടെ വിദ്യാർത്ഥി സമരം നരേന്ദ്രമോദിയെ മുട്ടു കുത്തിച്ചെന്ന് മുഖ്യ പ്രഭാഷണം നടത്തിയ എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
എറണാകുളം ടൗൺഹാളിൽ നടന്ന ചടങ്ങിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി എസ് സതീഷ്, സിപിഐ ജില്ലാ സെക്രട്ടറി എൻ അരുൺ, കെ പി രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here